
ചരക്ക്-സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് 12 ശതമാനത്തിന്റെ സ്ലാബ് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് (പിഎംഒ) പച്ചക്കൊടി വീശിയതായി സൂചന. തത്വത്തിലുള്ള അനുമതിയാണ് പിഎംഒ നൽകിയതെങ്കിലും സ്ലാബുകൾ പരിഷ്കരിക്കുന്നതിനുള്ള ശുപാർശ അടുത്ത
മുൻപിലെത്തും.
കൗൺസിലിലും സമവായമായാൽ 12% സ്ലാബ് ഇല്ലാതാക്കും. നിലവിൽ ഈ സ്ലാബിലുള്ള ഉൽപന്നങ്ങളെ 5%, 18% എന്നിവയിലേക്ക് മാറ്റും.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സ്ലാബ് പരിഷ്കരണം സംബന്ധിച്ച് അനുനയിപ്പിക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് ചർച്ചകൾ നടത്തുന്നതായും സൂചനകളുണ്ട്.
നിരവധി വിഷയങ്ങൾ രാഷ്ട്രീയ പ്രാധാന്യമുള്ളതായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഇടപെടൽ. സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി കേന്ദ്ര ധനമന്ത്രാലയവുമായി അമിത് ഷാ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 12% സ്ലാബിലുള്ള നിത്യോപയോഗ വസ്തുക്കളെയും സേവനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് മാറ്റും.
മറ്റുള്ളവയെ 18 ശതമാനം സ്ലാബിലേക്കും. 12% സ്ലാബ് ഒഴിവാക്കി, ഉൽപന്ന/സേവനങ്ങളെ ഇങ്ങനെ മറ്റു സ്ലാബുകളിലേക്ക് മാറ്റുന്നതുവഴി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സംയോജിതമായി 70,000 കോടി മുതൽ 80,000 കോടി രൂപവരെ വരുമാന നഷ്ടത്തിനു വഴിവച്ചേക്കുമെന്നാണ് വിലയിരുത്തൽ.
എങ്കിലും സ്ലാബ് പരിഷ്കരണവുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെ നീക്കം.
നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഈ സ്ലാബുകൾക്ക് പുറത്ത് ജിഎസ്ടി ഈടാക്കപ്പെടുന്ന വസ്തുക്കളുമുണ്ട്.
ഉദാഹരണത്തിന് സ്വർണം; ജിഎസ്ടി 3% മാത്രം. വജ്രത്തിന് ജിഎസ്ടി 0.25 ശതമാനമേയുള്ളൂ.
‘ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി’ എന്ന ലക്ഷ്യവുമായാണ് ജിഎസ്ടി നടപ്പാക്കിയതെങ്കിലും പല സ്ലാബുകളും നികുതികളുമുള്ളത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സ്ലാബ് പരിഷ്കരണത്തിനുള്ള കേന്ദ്ര നീക്കം.
സ്ലാബുകൾ മൂന്നായി ചുരുങ്ങും
ജിഎസ്ടി സ്ലാബ് പരിഷ്കരണം, 12% സ്ലാബ് ഒഴിവാക്കൽ എന്നിവയിന്മേൽ 2021 മുതൽ കേന്ദ്രവും സംസ്ഥാനങ്ങളും ചർച്ച നടത്തുന്നുണ്ട്. ജിഎസ്ടി കൗൺസിൽ പലവട്ടം ഇതു ചർച്ചയ്ക്കെടുക്കുകയും മന്ത്രിതല സമിതിയിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിട്ടും സമവായമായിട്ടില്ല.
നിലവിൽ സ്ലാബ് തൽക്കാലം 3 ആയി ചുരുക്കാനുള്ള നീക്കവുമായി കേന്ദ്രം സജീവമായി മുന്നോട്ടു നീങ്ങുകയാണ്. അമിത് ഷായുടെ ഇടപെടലും ഇതാണ് വ്യക്തമാക്കുന്നത്.
∙ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി സംബന്ധിച്ചും തർക്കമുണ്ട്.
ഇതിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കുകയോ ജിഎസ്ടി ഒഴിവാക്കുകയോ വേണമെന്ന് ചില പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും ഇതു ചർച്ചയായെങ്കിലും തീരുമാനത്തിലെത്താനായില്ല.
ഓഗസ്റ്റിൽ ചേരുന്ന ജിഎസ്ടി കൗൺസിലും ഇതു ചർച്ച ചെയ്തേക്കും.
സ്ലാബുകളും വരുമാന വിഹിതവും
∙ 5% സ്ലാബിലുള്ളത് : 21% ഉൽപന്നങ്ങൾ
∙ 12% സ്ലാബിൽ : 19%
∙ 18% സ്ലാബിൽ : 44%
∙ 28% സ്ലാബിൽ : 3%
∙ ജിഎസ്ടി വരുമാനത്തിന്റെ 70-75% വരുന്നത് 18% സ്ലാബിൽ നിന്നാണ്. 12% സ്ലാബിന്റെ പങ്ക് 5-6 ശതമാനമേയുള്ളൂ.
∙ 6-8 ശതമാനമാണ് 5% സ്ലാബ് വഴി ലഭിക്കുന്നത്. 28% സ്ലാബിലൂടെ 13-15 ശതമാനവും.
സ്ലാബ് മാറ്റിയാൽ വില ഏതിനെല്ലാം കൂടും?
12% സ്ലാബ് ഒഴിവാക്കുന്നതോടെ ഏതൊക്കെ ഉൽപന്നങ്ങളാകും 18 ശതമാനം സ്ലാബിലേക്ക് മാറുകയെന്നതാണ് പ്രധാന ആശങ്ക.
20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിൽ, കണ്ടൻസ്ഡ് മിൽക്ക്, കോണ്ടാക്ട് ലെൻസ്, ശീതീകരിച്ച പച്ചക്കറികൾ, ജാം, ഫ്രൂട്ട് ജ്യൂസ്, കറി പേസ്റ്റ്, തൊപ്പി, കുട, ഡ്രൈ ഫ്രൂട്സ്, 1000 രൂപയ്ക്ക് താഴെ വിലയുള്ള ചെരിപ്പ്, പെൻസിൽ, ക്രയോൺസ്, സൈക്കിൾ, ടൂത്ത് പേസ്റ്റ്, കൺസ്ട്രക്ഷൻ വർക്ക്, 7500 രൂപവരെ വാടകയുള്ള ഹോട്ടൽ മുറി, വിമാനയാത്ര, ഡയഗ്നോസ്റ്റിക് കിറ്റുകൾ തുടങ്ങിയ ഉൽപന്ന/സേവനങ്ങളാണ് നിലവിൽ 12% സ്ലാബിൽ. 5% സ്ലാബിലേക്ക് മാറുന്നവയ്ക്ക് വില കുറയും; 18 ശതമാനത്തിലേക്ക് മാറ്റുന്നവയ്ക്ക് വില കൂടുകയും ചെയ്യും.
സ്ലാബ് പരിഷ്കരണ നീക്കത്തിനു പിന്നിൽ മറ്റൊരു ‘കാരണം’ ഉണ്ടോ? എന്താണ് റവന്യൂ ന്യൂട്രൽ റേറ്റ്?
വായിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]