
കഴിഞ്ഞ മാസം മ്യൂച്വൽ ഫണ്ട് കമ്പനികൾ അദാനി ഗ്രൂപ്പിന്റെ ഓഹരികളോട് വലിയ വാങ്ങൽ താൽപ്പര്യമാണ് കാണിച്ചത്.
ലിസ്റ്റ് ചെയ്ത 8 അദാനി ഗ്രൂപ്പ് ഓഹരികളിൽ എസിസി ഒഴികെ ഏഴ് കമ്പനികളിലും മ്യൂച്ചൽ ഫണ്ടുകൾ കഴിഞ്ഞ മാസം വാങ്ങൽ നടത്തിയിരുന്നു. ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയത് അദാനി പോർട്സ് ആൻഡ് സെസിൽ ആണ്-900 കോടി രൂപ.
അദാനി എനർജി സൊല്യൂഷൻസിൽ 804.65 കോടി രൂപയാണ് അസറ്റ് മാനേജ്മെന്റ് കമ്പനികൾ നിക്ഷേപിച്ചത്. അദാനി എന്റർപ്രൈസസിൽ 735.89 കോടി രൂപയും നിക്ഷേപിച്ചു.
അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ മ്യൂച്വൽ ഫണ്ടുകൾ താൽപര്യം കാട്ടുന്ന പ്രവണതയാണിപ്പോൾ.
മാസങ്ങൾ നീണ്ട വിവാദങ്ങളും നിയമപരമായ നൂലാമാലകളും കാരണം അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള താൽപ്പര്യം കുറഞ്ഞിരുന്ന സ്ഥിതിയാണിപ്പോൾ മാറിത്തുടങ്ങുന്നത്.
ജൂണിലെ മികച്ച ഓഹരികൾ എന്ന നിലയിൽ വിലയിരുത്തപ്പെടുന്നതും ഈ ഓഹരികൾ തന്നെയാണ്. കോട്ടക് മഹിന്ദ്ര മ്യൂച്ചൽ ഫണ്ട് അദാനി പോർട്സ് ആൻഡ് സെസിൽ 476 കോടി രൂപയാണ് നിക്ഷേപിച്ചത്.
ആദിത്യ ബിർല സൺലൈഫ് 208 കോടി രൂപയും നിക്ഷേപിച്ചിരുന്നു,
അദാനി എനർജി സൊല്യൂഷൻസിൽ ഇൻവെസ്കോ മ്യൂച്ചൽ ഫണ്ട് 180 കോടി രൂപ നിക്ഷേപിച്ചപ്പോൾ ഐസിഐസിഐ, എസ്ബിഐ, കോട്ടക് മഹിന്ദ്ര എന്നിവർ 100 കോടി വീതവും നിക്ഷേപിച്ചു
അതേസമയം അദാനിഗ്രൂപ്പ് കമ്പനിയായ എ സി സി യിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ 244 കോടി രൂപയുടെ അറ്റ വിൽപനയാണ് നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]