
റബറിന്റെ ആഭ്യന്തര വില 200 രൂപയും കടന്ന് മുന്നേറുന്നു.
കിലോയ്ക്ക് 208 രൂപയിലെത്തി. രാജ്യാന്തര വിലയും കൂടിത്തുടങ്ങിയെങ്കിലും ആഭ്യന്തര വിലയേക്കാൾ താഴ്ന്ന തലത്തിലാണുള്ളത്.
തായ്ലൻഡ് ഉൾപ്പെടെയുള്ള പ്രമുഖ ഉൽപാദക രാജ്യങ്ങളിൽ മഴക്കെടുതിമൂലം ടാപ്പിങ് നിർജീവമായത് വിലയെ മുന്നോട്ട് നയിക്കുന്നു.
കേരളത്തിലും ടാപ്പിങ് കുറഞ്ഞതിനാൽ ആഭ്യന്തര മാർക്കറ്റിലെ ചരക്കു ദൗർലഭ്യമാണ് വില കൂടാൻ കാരണം. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില മാറിയില്ല.
കുരുമുളകിന് 100 രൂപ കുറഞ്ഞു. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വിലകളും കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയിട്ടില്ല.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത്
സന്ദർശിച്ചു വായിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]