
ഇലക്ട്രോണിക്സിൽ ബിടെക് കഴിഞ്ഞശേഷമാണ് മുഹമ്മദ് സഹദ് ബിസിനസിലേക്ക് ഇറങ്ങുന്നത്. ബിസിനസ് രംഗത്തുള്ള സഹോദരനായിരുന്നു പ്രചോദനം.
പാലക്കാട് ജില്ലയിലെ ഷൊർണൂർ ബൈപാസ് റോഡിൽ മിലാനോ–സ്പോർട്സ്വെയർ എന്ന പേരിൽ വിജയകരമായി സംരംഭം നടത്തുകയാണ് സഹദ് ഇപ്പോൾ
എന്താണ് ബിസിനസ്?
സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണവും വിൽപനയുമാണ് ബിസിനസ്. കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ് സഹദ്.
ജേഴ്സി, ലോവർ, ട്രാക്സ്യൂട്ട്, ടീഷർട്ട്, ടൈറ്റർ, സ്വിമ്മിങ് സ്യൂട്ടുകൾ, മറ്റ് അത്ലറ്റിക്വെയറുകൾ എന്നിവയെല്ലാം നിർമിക്കുന്നുണ്ട്. ആവശ്യാനുസരണം ഡിസൈനിലും നിറത്തിലും കസ്റ്റമൈസേഷനും ചെയ്തുനൽകും.
എന്തുകൊണ്ട് ഈ സംരംഭം?
എൻജിനീയറിങ്ങിനുശേഷം പാർട്ടൈം ആയി ഏതാനും സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.
ജോലിക്കൊത്ത വേതനം കിട്ടുന്നില്ല എന്ന തിരിച്ചറിവും സ്വന്തം ബിസിനസ് തുടങ്ങണം എന്ന ആഗ്രഹവും അവസരങ്ങൾ തേടാൻ കാരണമായി. ഫ്ലെക്സ് & ക്ലോത്ത്പ്രിന്റിങ് രംഗത്തു പ്രവർത്തിക്കുന്ന സഹോദരന്റെ പിന്തുണയോടെയാണ് ഈ ബിസിനസിലേക്ക് എത്തുന്നത്.
സ്പോർട്സ് വെയറുകൾക്കു നാട്ടിലുള്ള ഡിമാൻഡ് തിരിച്ചറിഞ്ഞാണ് ഈ മേഖല തിരഞ്ഞെടുത്തത്. ഒപ്പം വായ്പയും മറ്റു സൗകര്യങ്ങളുംകൂടി ഒത്തുവന്നു.
മാത്രമല്ല കുറഞ്ഞ തുകയ്ക്ക് തുടങ്ങാവുന്ന ബിസിനസ് എന്നതും മെച്ചപ്പെട്ട ലാഭവിഹിതം നേടാനുള്ള സാധ്യതയും ആകർഷിച്ചെന്ന് സഹദ് പറയുന്നു.
മെറ്റീരിയലുകൾ തിരുപ്പൂരിൽനിന്നും
തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുകളിൽനിന്നുമാണ് പ്രധാന അസംസ്കൃതവസ്തുവായ പോളിസ്റ്റർ ക്ലോത്തുകൾ വാങ്ങുന്നത്.
കിലോ കണക്കിനു തൂക്കിയാണ് വാങ്ങുന്നത്. ശരാശരി 250 രൂപയോളം കിലോഗ്രാമിനു വിലയുണ്ട്.
പൊതുവിൽ വാങ്ങുന്ന തുണിത്തരങ്ങളും ഉപഭോക്താക്കളുടെ ഓർഡർ അനുസരിച്ച് പ്രത്യേകം നെയ്തെടുപ്പിക്കുന്ന തുണിത്തരങ്ങളും ഉണ്ട്. ലഭ്യത പ്രശ്നമല്ലെങ്കിലും ഇവയ്ക്കൊന്നും ക്രെഡിറ്റ് ലഭിക്കില്ല.
ഡിസൈനാണ് താരം
കസ്റ്റമറിൽനിന്ന് ഓർഡർ ലഭിച്ചാൽ അതനുസരിച്ചു ഡിൈസൻ ചെയ്യുക എന്നതാണ് പ്രധാന ജോലി.
ഇതിനായി സ്വന്തം ഡിസൈനർമാർ ഉണ്ട്. ഡിസൈനിങ്ങിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
ഡിൈസൻ മികച്ചതായാലേ കൂടുതൽ ഓർഡറുകൾ ലഭിക്കുകയുള്ളൂ. ആദ്യം ഡിൈസൻ കസ്റ്റമറെ കാണിച്ചു ബോധ്യപ്പെടുത്തി അനുമതി വാങ്ങും.
കട്ടിങ്, സ്റ്റിച്ചിങ്, പ്രിന്റിങ്, പായ്ക്കിങ് എന്നിവയെല്ലാം സ്ഥാപനത്തില്തന്നെയാണു ചെയ്യുന്നത്.
ഓർഡർപ്രകാരം വിൽപനകൾ
പ്രാദേശിക സ്പോർട്സ് ഷോപ്പുകൾ, സ്പോർട്സ് ക്ലബുകൾ, സ്കൂളുകൾ, കോളജുകൾ, ഐടിഐകൾ, ഫാക്ടറികൾ, െടക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് കമ്പനികൾ, പഞ്ചായത്തുകൾ തുടങ്ങിയവയിൽനിന്നാണ് കൂടുതലും ഓർഡറുകൾ ലഭിക്കുന്നത്. വിതരണക്കാരോ ഏജന്റുമാരോ ഇല്ലാതെ നേരിട്ടാണ് ഓർഡർ സ്വീകരിക്കുന്നത്.
ഓൺലൈനിലൂടെ േകരളത്തിനു പുറത്തുനിന്നുപോലും ഓർഡറുകൾ ലഭിക്കുന്നുണ്ട്. െചന്നൈ, ബെംഗളൂരു, മൈസൂർ, മാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം സ്ഥിരമായി ഓർഡർ തരുന്ന സ്ഥാപനങ്ങളുണ്ട്.
പാർട്ടി പരിപാടികൾക്കുവേണ്ടിയുള്ള ഡിൈസനർ ടീഷർട്ടുകൾക്കും ഇപ്പോൾ വൻ ഡിമാൻഡുണ്ട്. മത്സരമുണ്ടെങ്കിലും ഈ രംഗത്ത് അവസരങ്ങൾ കൂടുകയാണെന്നാണ് സഹദ് പറയുന്നത്.
ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങൾ:
∙ ഡിസൈനിൽ വ്യത്യസ്തത നിലനിർത്തി ജേഴ്സികൾ പരമാവധി കസ്റ്റമൈസ്ഡ് ആയി നൽകാൻ ശ്രമിക്കുന്നു.
∙ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിക്കുന്നു.
∙ സ്റ്റിച്ചിങ്, ൈസസ് എന്നിവയിൽ കൃത്യത ഉറപ്പാക്കുന്നു.
ക്രെഡിറ്റ് നൽകേണ്ടിവരുന്നതു വെല്ലുവിളിയാണ്. മാസം അഞ്ചു ലക്ഷത്തോളം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും ലഭിക്കുന്നുണ്ട്.
15 ലക്ഷം രൂപയുടെ നിക്ഷേപം
പിഎംഇജിപി പ്രകാരം 15 ലക്ഷം രൂപയുടെ വായ്പയെടുത്ത് വാടകക്കെട്ടിടത്തിലാണ് സംരംഭം ആരംഭിച്ചത്.
സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള കംപ്യൂട്ടറുകൾ, ബൾക്ക് കട്ടിങ് മെഷീൻ, സ്റ്റിച്ചിങ് മെഷീനുകൾ, ഇപോസിങ് ആൻഡ് പ്രിന്റിങ് മെഷീനുകൾ എന്നിവയ്ക്കുവേണ്ടിയാണ് കുടുതൽ തുക ചെലവായത്. പ്രവർത്തനം തുടങ്ങി രണ്ടു വർഷമായ സ്ഥാപനത്തിൽ ആറു ജോലിക്കാരുമുണ്ട്.
അവിവാഹിതനായ സഹദ് മുഴുവൻ സമയവും സ്ഥാപനത്തിനായി നീക്കിവച്ചിരിക്കുകയാണ്.
യുണീക് ബ്രാൻഡ്
ഡിസൈൻഡ് സ്പോർട്സ് വെയറിൽ ഒരു യുണീക് ബ്രാൻഡ് ഉണ്ടാക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
പുതുസംരംഭകരോട്
ഡിസൈൻ, കട്ടിങ്, സ്റ്റിച്ചിങ് എന്നിവ അറിയാവുന്നവർക്കും അത്തരം വൈദഗ്ധ്യമുള്ളവരെ ലഭിക്കുമെന്ന് ഉറപ്പുള്ളവര്ക്കും ഈ രംഗത്തു സംരംഭം തുടങ്ങാം. 5 ലക്ഷം രൂപ മുതൽമുടക്കി ചെറുതായി, ലളിതമായി തുടങ്ങാം.
ഓർഡർ കൂടുന്നതനുസരിച്ച് വിപുലീകരിച്ചാൽ മതി. 2,000 പീസിന്റെ കച്ചവടം മാസം നേടിയാൽ 60,000 രൂപയോളം സമ്പാദിക്കാനാവും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]