
ഓപ്പറേഷൻ സിന്ദൂർ: ടർക്കിഷ് കമ്പനിയെ കൈവിട്ട് അദാനി എയർപോർട്ട്, തിരുവനന്തപുരത്തു നിന്നുൾപ്പെടെ പുറത്ത് | അദാനി | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Adani Airport Holdings | Adani | Celebi | DragonPass | Turkey | Manorama Online
ചൈനീസ് കമ്പനിയായ ഡ്രാഗൺപാസുമായുള്ള (DragonPass) സഹകരണവും അദാനി റദ്ദാക്കി
ഗൗതം അദാനി
ഓപ്പറേഷൻ സിന്ദൂറിലടക്കം (Operation Sindoor) പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരായ (Turkiye) കേന്ദ്രസർക്കാരിന്റെ നടപടിയെ പിന്തുണച്ച് അദാനി ഗ്രൂപ്പും (Adani Group). വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിങ് സേവനം നടത്തുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ (Celebi Aviation India) സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചിരുന്നു.
തുടർന്ന്, സെലിബിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി അദാനി ഗ്രൂപ്പിന് (Adani Group) കീഴിലെ വിമാനത്താവള നിയന്ത്രണ കമ്പനിയായ അദാനി എയർപോർട്ട് ഹോൾഡിങ്സ് (Adani Airport Holdings) വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ലൗഞ്ച് സൗകര്യം നൽകുന്ന ചൈനീസ് കമ്പനിയായ ഡ്രാഗൺപാസുമായുള്ള (DragonPass) സഹകരണവും അദാനി റദ്ദാക്കി. തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പുർ, ഗുവഹാത്തി എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണം നിർവഹിക്കുന്നത് അദാനി എയർപോർട്ട് ഹോൾഡിങ്സാണ്.
സെലിബി, ഡ്രാഗൺപാസ് എന്നിവയുമായുള്ള സഹകരണം അടിയന്തരമായി റദ്ദാക്കിയെങ്കിലും വ്യോമയാന യാത്രക്കാർക്ക് അസൗകര്യമൊന്നും ഉണ്ടാവില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ടർക്കിഷ് കമ്പനിയാണെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിഷേധിച്ച് സെലിബി രംഗത്തെത്തിയിട്ടുണ്ട്.
ടർക്കിഷ് പ്രസിഡന്റ് തയ്യിപ് എർദോഗന്റെ മകൾ സുമെയ് എർദോഗൻ കമ്പനിയുടെ സഹ ഉടമയാണെന്ന ആരോപണവും സെലിബി നിഷേധിച്ചു. നേരത്തേ കണ്ണൂർ വിമാനത്താവളത്തിലും സെലിബിക്ക് സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല.
പാസഞ്ചർ ഹാൻഡ്‍ലിങ്, കാർഗോ, എയറോബ്രിജ് ഓപ്പറേഷൻ എന്നിവ നിർവഹിക്കുന്ന കമ്പനിയാണ് സെലിബി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Adani Airport Holdings Terminates Partnership with Celebi Aviation India and DragonPass.
mo-business-adanigroup mo-news-common-operation-sindoor mo-business-business-news 7q27nanmp7mo3bduka3suu4a45-list 1vdulhvkmpeb12bmblhe5skcpf 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]