പാക്കിസ്ഥാന്റെ അതിർത്തിക്കു സമീപം ചബഹാറിൽ ഇറാന്റെ സ്വതന്ത്ര വ്യാപാര മേഖലയ്ക്കടുത്ത് ബോംബുകൾ വർഷിച്ച് യുഎസ്. ഇറാന്റെ സൈനിക താവളങ്ങൾക്കു നേരെയായിരുന്നു യുഎസ് യുദ്ധവിമാനങ്ങളുടെ കനത്ത ആക്രമണം.
സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലുള്ള ഈ സ്വതന്ത്ര വ്യാപാര മേഖല, ഇറാന്റെ സമ്പദ്, വ്യാപാര മേഖലകളുടെ നെടുംതൂണുകളിലൊന്നാണ്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് കടക്കാൻ ഇറാനുള്ള കവാടവുമാണിത്.
ഇതിനടുത്താണ്, ഇന്ത്യ വലിയ നിക്ഷേപത്തോടെ സജ്ജമാക്കുന്ന ചബഹാർ തുറമുഖം. ചബഹാറിലേക്കും യുഎസ് ആക്രമണം വ്യാപിപ്പിച്ചത് ഇന്ത്യയ്ക്കും ആശങ്കയാകും.
ഇറാനിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും ഹോർമുസ് പോലെ പരമ്പരാഗത ചരക്കുപാതകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ഇറാൻ 1992ൽ സ്ഥാപിച്ചാണ് ചബഹാർ സ്വതന്ത്ര വ്യാപാര മേഖല.
ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് കടക്കാനായി ഇറാനുള്ള ഏക തുറമുഖവുമാണ് ഇന്ത്യ സജ്ജമാക്കുന്ന ചബഹാർ. ഇറാന് പുറമേ അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയവയ്ക്കും ഏറെ പ്രയോജനകരമായ സ്വതന്ത്ര വ്യാപാര മേഖലയാണിത്.
ഇന്ത്യ ശതകോടികളുടെ നിക്ഷേപത്തോടെ വികസിപ്പിക്കുന്നതാണ് ചബഹാർ തുറമുഖം.
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കും ഇവ വഴി റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും കടക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ കവാടവുമാണ് ചബഹാർ.
ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ട്രംപ് ഭരണകൂടം സമീപകാലത്ത് ചബഹാർ തുറമുഖത്തിനും ബാധകമാക്കിയിരുന്നു. പിന്നീട് ഇന്ത്യയുടെ ആവശ്യം മാനിച്ച് ഏതാനും ആഴ്ചകളുടെ മാത്രം ഇളവ് യുഎസ് നൽകി.
ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കേയായിരുന്നു ഇറാനുമേൽ ഇസ്രയേലും യുഎസും ആക്രമണം തുടങ്ങിയത്. ഇപ്പോൾ ചബഹാറിനു സമീപം യുഎസ് ബോംബുകൾ വർഷിക്കുക കൂടി ചെയ്തത് ഇന്ത്യയ്ക്കും തിരിച്ചടിയാകും.
ചബഹാറിനു സമീപം വൻ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

