ഇന്ത്യയെ ലോകത്തിന്റെ വലിയ വളർച്ചാ എൻജിനെന്ന് വിശേഷിപ്പിച്ച് രാജ്യാന്തര നാണയ നിധി (ഐഎംഫ്). നടപ്പു സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ ജിഡിപി 6.6% വളരുമെന്നാണ് ഐഎംഎഫ് നേരത്തേ പറഞ്ഞത്.
അടുത്ത റിപ്പോർട്ടിൽ ഈ വളർച്ചാ അനുമാനം ഐഎംഎഫ് ഉയർത്തിയേക്കുമെന്ന് വക്താവ് ജൂലി കോസാക്ക് വ്യക്തമാക്കി.
ലോകത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യയുടെ പങ്ക് ഏറെ വലുതാണെന്നും ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യൻ ജിഡിപി വളർച്ചയുടെ കരുത്തെന്നും അവർ പറഞ്ഞു. ഇതിനിടെ ഐഎംഎഫ് റിപ്പോർട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുള്ള മറുപടിയാണെന്ന് പരിഹസിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി.
This is terrible news for Rahul Gandhi, who declared India’s economy “dead.”
The IMF says otherwise.
Far from collapsing, India’s economy is roaring, resilient, growing, and outperforming expectations. Yet again, the pessimism of the Congress leadership stands exposed,… ഇന്ത്യയെ ‘ചത്ത സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്ക് ഐഎംഎഫിന്റെ റിപ്പോർട്ട് സഹിക്കാനാവില്ലെന്ന് മാളവ്യ പറഞ്ഞു.
തകരുന്ന സമ്പദ്വ്യവസ്ഥയല്ല, മറിച്ച് കുതിക്കുന്ന, സ്ഥിരതയുള്ള, പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും മാളവ്യ എക്സിൽ പറഞ്ഞു.
നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെയും റഷ്യയെയും ‘ചത്ത സമ്പദ്വ്യവസ്ഥകളെന്ന്’ വിശേഷിപ്പിച്ചിരുന്നു. ഇതിനെ പിന്തുണച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ കമന്റ്.
‘‘അതെ, ട്രംപ് പറഞ്ഞത് ശരിയാണ്. ഇക്കാര്യം പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ മറ്റെല്ലാവർക്കും അറിയാം.
ട്രംപ് വസ്തുത തുറന്നു പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ലോകത്തിന് മുഴുവൻ അറിയാം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു ചത്ത സമ്പദ്വ്യവസ്ഥയാണെന്ന്’’ – ഇതായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
| Delhi: On the US President Trump’s dead economy remark, Lok Sabha LoP and Congress MP Rahul Gandhi says, “Yes, he is right, Everybody knows this except the Prime Minsiter and the Finance Minsiter. Everybody knows that the Indian economy is a dead economy.
I am glad that… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

