സെൻസെക്സും നിഫ്റ്റിയും ഇന്നലത്തെ അവധിയുടെ ആലസ്യവും അവധിക്കു മുൻപത്തെ സെഷനിലെ ഇടിവും മറന്ന് ഇന്ന് നടത്തുന്നത് മികച്ച പ്രകടനം. .
നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേത്ത് അടുക്കുമ്പോഴുള്ളത് നേട്ടം 489 പോയിന്റിലേക്ക് (+0.59%) നിജപ്പെടുത്തി 83,873ൽ.
നിഫ്റ്റി 25,696ൽ തുടങറ്ങി 25,873 വരെ എത്തിയെങ്കിലും ഇപ്പോഴുള്ളത് 131 (+0.51%) പോയിന്റ് നേട്ടവുമായി 25,797ൽ. ഇൻഫോസിസ് കൊളുത്തിവിട്ട
ആവേശക്കാറ്റാണ് പ്രധാന കരുത്തായത്. വരുമാന വളർച്ചാപ്രതീക്ഷ ഉയർത്തിക്കൊണ്ടുള്ള ഇൻഫോസിസിന്റെ കഴിഞ്ഞപാദ പ്രവർത്തനഫല റിപ്പോർട്ട് പുറത്തുവന്നിരുന്നു.
2-3 ശതമാനത്തിൽ നിന്ന് 3.-3.5 ശതമാനത്തിലേക്കാണ് റവന്യൂ ഗൈഡൻസ് ഉയർത്തിയത്.
ഇതോടെ ഇന്ന് ഇൻഫി ഓഹരികൾ 5% കുതിച്ചു. കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം.
സെൻസെക്സിലെ നേട്ടത്തിലും ഇന്നു മുൻപിൽ ഇൻഫോസിസ് ആണ്. മറ്റ് ഐടി കമ്പനികളും ആവേശത്തിലായി.
ടെക് മഹീന്ദ്ര 3.73%, എച്ച്സിഎൽ ടെക് 1.29% എന്നിങ്ങനെ ഉയർന്നു. ഇന്ന് പ്രവർത്തനഫലം പുറത്തുനരാനിരിക്കേ റിലയൻസ് ഇൻഡസ്ട്രീസ് 0.5 ശതമാനത്തിലധികം ഉയർന്നതും സെൻസെക്സിന്റെ നേട്ടത്തിന് കരുത്തായി.
പ്രമുഖ രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ മൂഡീസ് അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി ഇലക്ട്രിസിറ്റി മുംബൈ എന്നിവയുടെ റേറ്റിങ് നെഗറ്റീവിൽ നിന്ന് ‘സ്റ്റേബിൾ’ ആയി ഉയർത്തിയത് ഓഹരികളെ തുണച്ചു.
അദാനി പോർട്സ് ഓഹരികൾ 0.5 ശതമാനത്തിലധികം ഉയർന്ന് വ്യാപാരം ചെയ്യുന്നു.
സൊമാറ്റോ (എറ്റേണൽ, -2.01%), ബെൽ (-1.47%), സൺ ഫാർമ (-1.44%), ഐടിസി (-1.24%), മാരുതി സുസുക്കി (-1.18%) എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളത്. നിഫ്റ്റി ഐടി സൂചിക ഇന്ന് 3.25% നേട്ടവുമായി മികച്ച പ്രകടനം നടത്തുന്നു.
നിഫ്റ്റി റിയൽറ്റി 1.22%, ഓയിൽ ആൻഡ് ഗ്യാസ് 0.55%, പൊതുമേഖലാ ബാങ്ക് 1.34% എന്നിങ്ങനെയും ഉയർന്നു. നിഫ്റ്റി ഫാർമ (-0.61%), ഹെൽത്ത്കെയർ (-0.49%) എന്നിവ നിരാശപ്പെടുത്തി.
∙ യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ പൊതുവേ നേട്ടത്തിലായത് ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾക്കും ആവേശമായിട്ടുണ്ട്.
∙ ക്രൂഡ് ഓയിൽ വില ഒരുഘട്ടത്തിൽ 5% വരെ ഇടിഞ്ഞതും നേട്ടത്തിലേക്ക് കയറാനുള്ളൊരു ഘടകമായി.
∙ ഇന്ത്യ യുഎസ്-വ്യാപാരക്കരാർ ഏറെ വൈകാതെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷകൾ.
ഇന്ത്യയ്ക്കുമേലുള്ള തീരുവഭാരം അതോടെ കുറയും. ഇന്ത്യയിൽ നിന്ന് മുഖ്യ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതി അതോടെ വീണ്ടും ഉഷാറാകുമെന്ന് മാത്രമല്ല, വിപണിയിലെ എതിരാളികൾക്കിടയിൽ മുൻതൂക്കം നേടാനും ഇന്ത്യയ്ക്ക് കഴിയും.
∙ ഇന്ത്യ-യുഎസ് കരാറിനുമുൻപ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്
വൈകാതെ ഇന്ത്യയിലെത്തുന്നുണ്ട്.
ബാങ്കോഹരികളിൽ ആഹ്ലാദക്കുതിപ്പ്
മെച്ചപ്പെട്ട ഡിസംബർപാദ പ്രവർത്തനഫല പ്രതീക്ഷകൾ ബാങ്കിങ് ഓഹരികളിൽ വൻ വാങ്ങൽ താൽപ്പര്യത്തിന് വഴിയൊരുക്കി.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ നാളെ പ്രവർത്തനഫലം പുറത്തുവിടും. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ ഇന്ന് ഭേദപ്പെട്ട
നേട്ടത്തിലുമാണുള്ളത്.
∙ കേരളം ആസ്ഥാനമായ ബാങ്കുകളുടെ ഓഹരികളും മിന്നുന്ന പ്രകടനം നടത്തുന്നു. ഇന്ന് പ്രവർത്തനഫലം പുറത്തുവിടുന്ന ഫെഡറൽ ബാങ്കിന്റെ ഓഹരികൾ 5% മുന്നേറ്റത്തിലാണ്.
3 ശതമാനത്തിലേറെ ഉയർന്ന് വ്യാപാരം ചെയ്യുന്നു.
∙ ഇസാഫ് ബാങ്ക് ഓഹരികൾ 4.16% ഉയർന്നു. ഒന്നര ശതമാനത്തിലധികം നേട്ടത്തിലാണ് ധനലക്ഷ്മി ബാങ്ക് ഓഹരികളുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

