തിരുവനന്തപുരം∙ സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 18നു പുറപ്പെടും.
ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി വിഷ്ണുരാജ്, ജനറൽ മാനേജർ എം.വർഗീസ് എന്നിവരാണു മറ്റു സംഘാംഗങ്ങൾ. 19 മുതൽ 23 വരെ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ പ്രത്യേക പവലിയനുണ്ടാകും.
ഇവിടെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്ച നടത്തും.
സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളം മുടക്കുന്നതു 10 കോടി രൂപയാണ്. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കാണ്.
സാമ്പത്തിക ഫോറത്തിൽ സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ് മാനേജരായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തിരഞ്ഞെടുത്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

