പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും തമ്മിലെ കൂടിക്കാഴ്ച റദ്ദാക്കി. ന്യൂഡൽഹിയിൽ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മിൽ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, മെസ്സി തന്റെ ‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി മുംബൈയിൽ ആയിരിക്കേതന്നെ കൂടിക്കാഴ്ച റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് മെസ്സി നേരെ ന്യൂഡൽഹിയിലേക്കാണ് പോകുന്നത്.
അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.
കൊൽക്കത്തയിൽ ആരംഭിച്ച മെസ്സിയുടെ ഇന്ത്യാ പര്യടനം സമാപിക്കുന്നതും ന്യൂഡൽഹിയിലാണ്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവയാണ് ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ വേദികൾ.
മോദിക്ക് മുൻ നിശ്ചയിച്ച ഒമാൻ, ജോർദാൻ, എത്യോപ്യ യാത്രകളുള്ളതിനാലാണ് മെസ്സിയുമായുള്ള കൂടിക്കാഴ്ച ഒഴിവക്കേണ്ടിവന്നത്.
ഈ രാജ്യങ്ങളിലേക്ക് പോകുന്നകാര്യം മോദി ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. മെസ്സിയുടെ കൊൽക്കത്തയിലെ പരിപാടി സംഘാടക പിഴവുകൊണ്ട് പാളിപ്പോയിരുന്നു.
25,000 രൂപവരെ മുടക്കിയിട്ടും മെസ്സിയെ കാണാനാവാതെ വന്ന ആരാധകർ കുപിതരായി ഗ്രൗണ്ടിലേക്ക് കുപ്പിയും കസേരകളും മറ്റും വലിച്ചെറിഞ്ഞതും കൊൽക്കത്ത പര്യടനത്തിന്റെ തിളക്കംകെടുത്തി.
മെസ്സിയെ കൊണ്ടുവന്ന് നടത്തിയത് തട്ടിപ്പ് പരിപാടിയാണെന്ന വിമർശനം കടുത്തതോടെ ആരാധകർക്ക് പണം തിരികെ നൽകാൻ തീരുമാനമായിട്ടുണ്ട്. മുംബൈയിലെത്തിയ മെസ്സി സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, സുനിൽ ഛേത്രി തുടങ്ങിയവരെ കണ്ടിരുന്നു.
ഇന്നു മുതൽ ഡിസംബർ 18 വരെയാണ് മോദിയുടെ വിദേശയാത്ര.
ഒമാൻ, എത്യോപ്യ, ജോർദാൻ എന്നീ രാജ്യങ്ങളുമായി വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഒമാനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറും മോദി ഒപ്പുവയ്ക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

