തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാനുള്ള വിപ് നൽകിയിട്ടുണ്ട്.
രാഷ്ട്രീയരംഗത്ത് വൻ ചർച്ചകൾക്ക് വഴി തുറന്ന് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്നാണ് പുതിയ പേര്. ചുരുക്കപ്പേര് വിബി ജി റാം ജി.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതിയയെ പേരുൾപ്പെടെ മാറ്റി പുനഃക്രമീകരിക്കുന്നത്.
2005ൽ യുപിഎ സർക്കാർ കൊണ്ടുവന്നതാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ). വർഷം 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി, ഇന്ത്യയിൽ ഗ്രാമീണ മേഖലയ്ക്കും സാധാരണ കുടുംബങ്ങൾക്കും സാമ്പത്തികമായി വൻ ആശ്വാസം പകർന്നിരുന്നു.
പേര് മാറിവരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ 100ന് പകരം തൊഴിൽദിനങ്ങൾ 125 ആകും.
തൊഴിലിനുശേഷം വേതനം 7 ദിവസം അല്ലെങ്കില് പരമാവധി 15 ദിവസത്തിനകം നൽകും. അഥവാ, വേതനം ഈ കാലപരിധിക്കുള്ളിൽ നൽകാനായില്ലെങ്കിൽ പ്രത്യേകമായി തൊഴിലില്ലായ്മ അലവൻസ് നൽകാനുള്ള നിർദേശവും ബില്ലിലുണ്ടാകും.
രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ 100 ദിവസമെന്ന പരിധി ഉയർത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ സംസ്ഥാനങ്ങൾക്ക് ഈ 100 ദിനത്തിന് മുകളിൽ തൊഴിലുറപ്പാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, അതിനുള്ള പണം സംസ്ഥാനങ്ങൾതന്നെ ഉറപ്പാക്കണമായിരുന്നു.
കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവ ഇത്തരത്തിൽ 100ൽ അധികം തൊഴിൽദിനങ്ങൾ ഉറപ്പാക്കിയ സംസ്ഥാനങ്ങളാണ്.
നിലവിൽ തൊഴിലുറപ്പ് പദ്ധതി ഫണ്ടിങ്ങിൽ 90% തുക കേന്ദ്രവും 10% സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്. പുതിയ ബിൽ പ്രകാരം ഇത് 60:40 ആയേക്കും.
40% തുക സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. അതായത്, പുതിയ പദ്ധതി പ്രകാരം സംസ്ഥാനങ്ങളുടെ സാമ്പത്തികഭാരം കൂടും.
ഇത് പ്രതിഷേധങ്ങൾക്ക് വഴിവച്ചേക്കാം. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിൽ 100% തുക കേന്ദ്രം തന്നെ വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

