ഐ ഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങളുടെ നിർമാണ കമ്പനിയായ ഫോക്സ്കോണിന്റെ 15,000 കോടി രൂപയുടെ അധിക നിക്ഷേപത്തെച്ചൊല്ലിയുള്ള വിവാദം തമിഴ്നാട്ടില് സ്റ്റാലിൻ സർക്കാരിനെ വെട്ടിലാക്കുന്നു. പ്രതിപക്ഷ നേതാവും പട്ടാളി മക്കൾ കക്ഷി നേതാവുമായ അൻപുമണി രാംദാസാണ്, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോക്സ്കോണ് 15,000 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്ന് നുണപ്രചരണം നടത്തുകയാണെന്ന് ആരോപിക്കുന്നത്.
ഫോക്സ്കോൺ പുതിയ നിക്ഷേപം നടത്തുന്ന കാര്യം നിഷേധിച്ചതായാണ് രാംദാസിന്റെ വെളിപ്പെടുത്തൽ. സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിൽ ഡിഎംകെ സർക്കാരിന് ആരോപണം തലവേദനയാകും.
നിലവിൽ ശ്രീപെരുംപുത്തൂരിൽ ഈ തായ് വാൻ കമ്പനിയുടെ വലിയ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.
മൂല്യവർധിത ഉൽപന്നനിർമാണം, ഗവേഷണ വികസനം (ആർ ആൻഡ് ഡി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവ ഉൾപ്പെടുത്തി കമ്പനി വിപുലീകരണത്തിനാണു തുക ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഫോക്സ്കോൺ ഇന്ത്യ പ്രതിനിധി റോബർട്ട് വൂവും കൂടിക്കാഴ്ച നടത്തിയപ്പോൾ തീരുമാനമെടുത്തു എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
എന്നാൽ പുതിയ നിക്ഷേപ തീരുമാനങ്ങളുണ്ടായില്ലെന്ന് ഫോക്സ്കോൺ പ്രസ്താവന ഇറക്കിയതായാണ് ലഭിക്കുന്ന വിവരം.
ഇതേ തുടർന്നാണ് പ്രതിപക്ഷ നേതാവ് ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ ഒരു വർഷം മുമ്പ് ഫോക്സ്കോണുമായി നടത്തുന്ന ചർച്ചകളനുസരിച്ച് കമ്പനി ഇത് പുതിയ നിക്ഷേപമായിട്ടല്ല കാണുന്നതെന്നും താരിഫ് പ്രശ്നങ്ങളുള്ള വേളയിൽ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്താൻ കമ്പനിയുദ്ദേശിക്കുന്നില്ലെന്നും തമിഴ്നാട് വ്യവസായമന്ത്രി ടിആർബി രാജ പറയുന്നു, തമിഴ്നാട്ടിൽ നടക്കുന്ന ഇത്തരം നിക്ഷേപ പ്രഖ്യാപനങ്ങളിൽ 90 ശതമാനവും ഇത്തരത്തിൽ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഐ ഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ കമ്പനി ഉൽപന്നങ്ങളുടെ ഇന്ത്യയിലെ നിർമാണ കരാർ ഫോക്സ്കോണിനാണ്.
മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനും ഫോക്സ്കോൺ ഇന്ത്യ പ്രതിനിധി റോബർട്ട് വൂവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]