ബിസിനസിൽ സ്ഥിരതയുള്ള വളർച്ച നിലനിർത്താൻ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരമായി മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 31ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ. വിവിധ മേഖലകളിൽ ശ്രദ്ധേയവിജയം വരിച്ച മലയാളി സംരംഭകർ സമ്പാദ്യം ബിസിനസ് മീറ്റ് 3.0 ൽ വിജയതന്ത്രങ്ങൾ പങ്കുവയ്ക്കും.
താരിഫ് യുദ്ധം; വെല്ലുവിളികളെ എങ്ങനെ അവസരങ്ങളായി മാറ്റാം? സ്റ്റാർട്ടപ്പുകളെ എങ്ങനെ വിജയത്തിലെത്തിക്കാം, പുതുമകൾ എങ്ങനെ സുസ്ഥിര വളർച്ചയിലേക്ക് നയിക്കും, ജിഎസ്ടി പരിഷ്കരണം ബിസിനസിനെ എങ്ങനെ ബാധിക്കും തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.
പരാജയങ്ങളിൽ നിന്ന് എങ്ങനെ പാഠങ്ങൾ പഠിക്കാം? വളർച്ച ഉറപ്പാക്കുന്നതിൽ ടെക്നോളജിയുടെ പങ്ക് എന്നീ വിഷയങ്ങളിൽ പ്രമുഖർ പ്രസന്റേഷനുകൾ നടത്തും. കേരളത്തിലെ പ്രധാന ബിസിനസ് കുടുംബങ്ങളിലെ പുതുതലമുറ സുസ്ഥിര ബിസിനസിനെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾ, തന്ത്രങ്ങൾ അവതരിപ്പിക്കും.
പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ ആണ് മുഖ്യ സ്പോൺസർ.
പ്രമുഖ ഷെയർ ബ്രോക്കിങ് സ്ഥാപനമായ ഡിബിഎഫ്എസ് അസോഷ്യേറ്റ് സ്പോൺസർ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഏർലി ബേഡ് ഓഫറോടെ quickerala.com വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാം. സീറ്റുകൾ പരിമിതം.
ഫോൺ: 7356606923 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]