
ന്യൂഡൽഹി∙ രാജ്യമാകെയുള്ള വിലക്കയറ്റഭീഷണിയിൽ അയവ്. ജൂലൈയിൽ വിലക്കയറ്റത്തോത് 7.44 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 6.83 ശതമാനമായി. ജൂലൈയിലേത് 15 മാസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു. നിരക്കിൽ കുറവുണ്ടെങ്കിലും വിലക്കയറ്റത്തോത് 6% എന്ന റിസർവ് ബാങ്കിന്റെ സഹനപരിധിക്കു മുകളിലാണ്. അതുകൊണ്ട് ഉടനെ പലിശനിരക്കുകളിൽ കുറവ് പ്രതീക്ഷിക്കാനാവില്ല.
തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലയിൽ ഇത്തവണ കാര്യമായ കുറവുണ്ടായി. പച്ചക്കറിയുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് കഴിഞ്ഞ മാസം 37.34% ആയിരുന്നത് ഇത്തവണ 26.14 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് 11.51 ശതമാനമായിരുന്നത് ഇത്തവണ 9.94%.
കേരളത്തിലും കുറഞ്ഞു
കേരളത്തിലെ വിലക്കയറ്റത്തോത് ജൂലൈയിൽ 6.43% ആയിരുന്നത് 6.26 ശതമാനമായി കുറഞ്ഞു. ജൂണിൽ 5.25 ശതമാനമായിരുന്നു. നഗരമേഖലകളിലെ വിലക്കയറ്റം 6.08%, ഗ്രാമങ്ങളിലേത് 6.4%.
വില കൂടിയതും കുറഞ്ഞതും: രാജ്യമാകെ (ജൂലൈ മാസത്തെ അപേക്ഷിച്ചുള്ള വ്യത്യാസം)
കൂടിയത്: മത്സ്യവും മാംസവും, മുട്ട, പഴങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, പുകയിലയും പാൻ ഉൽപന്നങ്ങളും
കുറഞ്ഞത്: ധാന്യങ്ങൾ, പാലും പാലുൽപന്നങ്ങളും, പച്ചക്കറി, പയറുവർഗങ്ങൾ, തുണിത്തരങ്ങൾ, ചെരിപ്പ്
Content Highlight: Price Hike, Inflation
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]