
വായ്പാ പലിശ നിർണയത്തിന്റെ അടിസ്ഥാന നിരക്കുകളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിൽ (എംസിഎൽആർ) ഇളവ് വരുത്തി എസ്ബിഐ. 0.05% കുറവാണ് സ്വാതന്ത്ര്യദിനമായ ഇന്ന് പ്രാബല്യത്തിൽ വന്നവിധം വരുത്തിയത്.
എംസിഎൽആർ അധിഷ്ഠിതമായ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവ എടുത്തിട്ടുള്ളവർക്ക് ഇതു നേട്ടമാകും.
പുതുക്കിയ നിരക്കുകൾ ഇങ്ങനെ (ബ്രായ്ക്കറ്റിൽ പഴയനിരക്ക്):
∙ ഓവർനൈറ്റ് : 7.9% (7.95%)
∙ ഒരുമാസം : 7.9% (7.95%)
∙ 3 മാസം : 8.3% (8.35%)
∙ 6 മാസം : 8.65% (8.7%)
∙ ഒരുവർഷം : 8.75% (8.8%)
∙ രണ്ടുവർഷം : 8.8% (8.85%)
∙ 3 വർഷം : 8.85% (8.9%)
എന്താണ് എംസിഎൽആർ?
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എംസിഎൽആർ. ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല.
2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്. റിസർവ് ബാങ്കിന്റെ റീപ്പോനിരക്ക്, ബാങ്കുകളുടെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ), വായ്പയുടെ കാലാവധി തുടങ്ങിയവ വിലയിരുത്തിയാണ് എംസിഎൽആർ നിർണയം.
ഓരോ ബാങ്കിലും ഇതു വ്യത്യാസപ്പെട്ടിരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]