
മുംബൈ∙ കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ‘ബിബിബി’ ആയി ഉയർത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജൻസി എസ്ആൻഡ്പി. 18 വർഷത്തിനിടെ ആദ്യമായാണ് ഈ റേറ്റിങ് ലഭിക്കുന്നത്.
കരുത്തുറ്റ സാമ്പത്തിക വളർച്ചയും, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മികച്ച നയങ്ങളുമാണ് ഇന്ത്യയ്ക്കു നേട്ടമായത്.
ലോകത്തെ മികച്ച പ്രകടനം നടത്തുന്ന സാമ്പത്തികശക്തിയായി ഇന്ത്യ തുടരുകയാണെന്നും ആറു വർഷത്തിനിടെ സർക്കാരിന്റെ ഗുണപരമായ ചെലവിടൽ വർധിച്ചുവെന്നും എസ്ആൻഡ്പി പറയുന്നു. യുഎസിന്റെ തീരുവ ഭീഷണി ഇന്ത്യയുടെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ‘കൈകാര്യം’ ചെയ്യാവുന്നതേ ഉള്ളു.
യുഎസ് 50 ശതമാനം തീരുവ ചുമത്തിയാലും ഇന്ത്യയുടെ വളർച്ചയെ അതു കാര്യമായി ബാധിക്കില്ലെന്നും എസ്ആൻഡ്പി ചൂണ്ടിക്കാട്ടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]