
ഏറെക്കാലമായി വ്യവസായ ലോകം കാത്തിരിക്കുകയായിരുന്നു അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവ്. അങ്ങനെ എല്ലാവരും കാത്തിരുന്ന ടെസ് ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിൽ ഇന്നാരംഭിച്ചു.
ഇന്ത്യൻ വാഹന വ്യവസായ മേഖലയെ പ്രത്യേകിച്ചും കാർ കമ്പനികളെ ഇത് എങ്ങനെ ബാധിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. 60 ലക്ഷം രൂപ വില വരുന്ന മോഡൽ വൈ യുമായാണ് ടെസ് ല ഇന്ത്യയിലേയ്ക്ക് കാൽ എടുത്തു വയ്ക്കുന്നത്.
പൂർണമായും ചൈനയിൽ നിർമിച്ച വൈദ്യുതി വാഹനങ്ങളാണ് ടെസ് ല ഇന്ത്യയിൽ വിറ്റഴിക്കുക. ഒറ്റ ചാർജിൽ 500 കിലോമീറ്റർ താണ്ടാന് ഇതിന് കഴിയും.
അടുത്ത ഘട്ടത്തിൽ ഡ്രൈവറില്ലാക്കാറുകളും ഇന്ത്യൻ നിരത്തുകളിൽ ടെസ് ല ഓടിക്കാനൊരുങ്ങുകയാണ്. ട്രംപുമായി കടുത്ത വഴക്കിനിടെ മസ്കിന്റെ ഇന്ത്യയിലേയ്ക്കുള്ള ഈ വരവ് എങ്ങനെയാകുമെന്ന ആകാംക്ഷയുമുണ്ട്.
കൂടുതലറിയാൻ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) ദേശീയതലത്തിൽ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തിൽ വൻ കയറ്റം. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ 6-ാം മാസവും കേരളം മാറുകയും ചെയ്തു.
കൂടുതലറിയാൻ: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത നിലപാടുകൾ റഷ്യയ്ക്ക് കൂടുതൽ കുരുക്കാകും. 50 ദിവസത്തിനകം യുക്രെയ്നുമായി വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 50 ദിവസത്തിനുശേഷം 100% ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലറിയാൻ: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]