
നിക്ഷേപാവസരങ്ങളുടെ ഒരു പ്രളയംതന്നെയാണ് മ്യൂച്വൽഫണ്ട് സ്കീമുകൾ. അത്തരത്തിൽ, ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്കു പരിഗണിക്കാവുന്ന ഒരു വിഭാഗമാണ് തീമാറ്റിക് ഫണ്ടുകൾ.
എന്നാൽ നിക്ഷേപിക്കുംമുൻപ്, എന്താണ് തീമാറ്റിക് നിക്ഷേപമെന്നും അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കണം.
ഒരു പ്രത്യേക തീം
ഒരു പ്രത്യേക വ്യവസായ/സേവന മേഖല അല്ലെങ്കിൽ മേഖലകൾ, ട്രെൻഡ്, വളർന്നുവരുന്ന അവസരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികൾ മാത്രം തിരഞ്ഞെടുത്തു നിക്ഷേപം നടത്തുന്നവയാണ് തീമാറ്റിക് ഫണ്ടുകൾ.
സാധാരണ ഫണ്ടുകൾ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നിക്ഷേപിക്കുമ്പോൾ തീമാറ്റിക് ഫണ്ടുകൾ ഒരു പ്രത്യേക തീമിൽതന്നെ നിക്ഷേപിക്കും. മാനുഫാക്ചറിങ്, ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ്, എഫ്എംസിജി, ലിസ്റ്റ് ഐപിഒ തുടങ്ങിയവ ഇത്തരം തീമുകള്‍ക്ക് ഉദാഹരണമാണ്.
ലക്ഷ്യം ഭാവി
മുൻകാല പ്രകടനങ്ങളെ പിന്തുടരുകയോ വിപണി വികാരങ്ങളോടു പ്രതികരിക്കുകയോ ചെയ്യുന്നതിനു പകരം, ഭാവിയെ ലക്ഷ്യംവച്ചുകൊണ്ടാണ് ഈ വിഭാഗം ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്.
ശക്തമായ ഒരു തീം തിരഞ്ഞെടുക്കുക എന്ന ആശയം ആകർഷകമായി തോന്നാം. എന്നാൽ ശരിയായ തീം സ്വയം തിരഞ്ഞെടുക്കുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ചു പലപ്പോഴും ബുദ്ധിമുട്ടായിരിക്കും.
മേഖലയുടെ പ്രകടനം, പലിശനിരക്കും പണപ്പെരുപ്പവുമായുള്ള ബന്ധം, സമ്പദ്വ്യവസ്ഥയിലെ മറ്റു ഘടകങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിയിരിക്കണം. ഇതിനു ഗണ്യമായ സമയവും വൈദഗ്ധ്യവും ആവശ്യമാണ്.
അവിടെയാണ് തീമാറ്റിക് ഫണ്ടുകള്‍ അനിവാര്യമാകുന്നത്.
ഫണ്ട് ഓഫ് ഫണ്ട്
തീമാറ്റിക് ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട് (എഫ്ഒഎഫ്). നിലവില്‍ എട്ടോളം മേഖലകളിലുള്ള ഐസിഐസിയുടെതന്നെ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടാണിത്.
വിപണി സാഹചര്യങ്ങൾ വിശകലനം ചെയ്താണ് നിക്ഷേപിക്കേണ്ട തീമുകൾ ഫണ്ട് തിരഞ്ഞെടുക്കുന്നത്.
2025മെയ് 30ലെ കണക്കനുസരിച്ച്, ഫണ്ടിന്റെ ഒരു വർഷത്തെ നേട്ടം 20.85% (CAGR) ആണ്. മൂന്നു വർഷക്കാലളവില്‍ 21.38%ഉം അഞ്ചു വർഷക്കാലയളവില്‍ 28.74%ഉം നേട്ടമാണ് ഫണ്ട് നിക്ഷേപകർക്കു നൽകിയത്.
ലേഖകൻ പെർപെച്വൽ ഇൻവസ്റ്റ്മെന്റിന്റെ ഫൗണ്ടറാണ്
സമ്പാദ്യം ജൂലൈ ലക്കത്തിൽ പ്രസിദ്ധീകിച്ചത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]