
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 100% നേട്ടം (റിട്ടേൺ) സമ്മാനിച്ച് അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ. നിക്ഷേപകരുടെ ശ്രദ്ധവീണ്ടും റിലയൻസ് ഇൻഫ്രയിൽ പതിക്കാൻ വഴിയൊരുക്കുകയായിരുന്നു.
2023-24ൽ 1,148 കോടി രൂപ നഷ്ടത്തിലായിരുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 2024-25ൽ കുതിച്ചുകയറിയത് 9,177 കോടി രൂപയുടെ ലാഭത്തിലേക്ക്.
കഴിഞ്ഞ ഒരുവർഷം മുമ്പ് 169 രൂപയിലേക്ക് താഴ്ന്ന വില കഴിഞ്ഞമാസം 30ന് രേഖപ്പെടുത്തിയത് 423.40 രൂപ; നിക്ഷേപകർക്ക് 100 ശതമാനത്തിലധികം നേട്ടം. നിക്ഷേപരുടെ നേട്ടം 100 ശതമാനം കവിയുമ്പോഴാണ് ഓഹരിയെ മൾട്ടിബാഗർ എന്ന് വിശേഷിപ്പിക്കുന്നത്.
അനിൽ അംബാനിയുടെ കീഴിലായിരുന്ന
.
ഇതേ കമ്പനിയുടെ അക്കൗണ്ടിനെ അടുത്തിടെ എസ്ബിഐയും ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഇതു റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രവർത്തന ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
കൂടുതൽ മൂലധന സമാഹരണം നടത്തി പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഓർഡറുകൾ സ്വന്തമാക്കാനും കമ്പനിക്ക് അടുത്തിടെ കഴിഞ്ഞു.
. റിലയൻസ് ഇൻഫ്രയുടെ ഉപകമ്പനിയാണിത്.
മൂലധന സമാഹരണത്തെക്കുറിച്ച് തീരുമാനിക്കാൻ ഈയാഴ്ച റിലയൻസ് ഇൻഫ്രാ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുന്നുണ്ട്.
റിലയൻസ് ഇൻഫ്രാ ഓഹരികളുടെ കഴിഞ്ഞ 5 വർഷത്തെ നേട്ടം കൂടുതൽ അമ്പരിപ്പിക്കുന്നതാണ്. ഓഹരിവില മുന്നേറിയത് 19.55 രൂപയിൽ നിന്ന് 423 രൂപയിലേക്ക്.
മുന്നേറ്റം ആയിരം ശതമാനത്തിലധികം. ഓഹരിവില നിലവിലെ ട്രെൻഡ് നിലനിർത്തിയാൽ 500 രൂപ കടക്കാനുള്ള ദൂരം വിദൂരത്തല്ലെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ന് വ്യാപാരാന്ത്യത്തിൽ എൻഎസ്ഇയിൽ റിലയൻസ് ഇൻഫ്ര ഓഹരിവിലയുള്ളത് 0.01% മാത്രം നേട്ടവുമായി 389.45 രൂപയിലാണ്.
15,427 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]