
തിരുവനന്തപുരം ∙ പാൽ വില വർധിപ്പിക്കുന്നതിൽ മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് തീരുമാനമെടുക്കും. ലീറ്ററിന് 3 മുതൽ 4 രൂപ വരെ വർധനയാണ് ആലോചനയിൽ.
മിൽമ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫിസിൽ ഇന്നു 11 മണിക്കാണ് 3 മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗമെന്ന് ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില കൂട്ടൽ സർക്കാർ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്വഴക്കം.
മിൽമ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾ വർധനയ്ക്ക് അനുകൂല നിലപാടെടുത്തിരുന്നു.
എന്നാൽ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണു മലബാർ യൂണിയനെന്നാണ് വിവരം. ലീറ്ററിന് 10 രൂപ വർധനയാണ് എറണാകുളം യൂണിയന്റെ ശുപാർശ.
ഉൽപാദന ചെലവിന് ആനുപാതിക വർധന തിരുവനന്തപുരം യൂണിയൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല. പാലിന് 2019 സെപ്റ്റംബറിൽ ലീറ്ററിന് 4 രൂപയും 2022 ഡിസംബറിൽ ലീറ്ററിന് 6 രൂപയും മിൽമ കൂട്ടിയിരുന്നു.
നിലവിൽ മിൽമ പാൽ വില (ടോൺഡ് മിൽക്) ലീറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലീറ്റർ പാലാണ് മിൽമ കേരളത്തിൽ വിൽക്കുന്നത്.
പാലിന് വില കൂട്ടിയാൽ മിൽമയുടെ എല്ലാ പാൽ ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും.
സ്വകാര്യ ഉൽപാദകരും വില കൂട്ടും. മറ്റു സംസ്ഥാനങ്ങളിലേതിനെക്കാൾ കേരളത്തിൽ പാൽ വില കൂടുതലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]