
ട്രംപിന്റെയും പുട്ടിന്റെയും ‘ബൂമറാങ്’: യൂറോ വീണു, ലോക സമ്പത്തിൽ രണ്ടാമതെത്തി സ്വർണത്തിന്റെ മുന്നേറ്റം | സ്വർണ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Gold’s Stunning Rise: Now the World’s Second Largest Asset | Gold | Gold Price | Gold rate | Manorama Online
ലോക രാജ്യങ്ങളുടെ കരുതൽ ധനശേഖരത്തിൽ (Forex Reserves) രണ്ടാംസ്ഥാനം പിടിച്ചടക്കി സ്വർണം (gold). യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുറത്തുവിട്ട
റിപ്പോർട്ട് പ്രകാരം 19 ശതമാനം വിഹിതവുമായാണ് സ്വർണം 2024ൽ രണ്ടാംസ്ഥാനം നേടിയത്. 2023ൽ സ്വർണത്തിനും യൂറോയ്ക്കും (Euro) 16.5% വീതം വിഹിതമാണ് ഉണ്ടായിരുന്നതെങ്കിൽ 2024 ആയപ്പോഴേക്കും യൂറോ 16 ശതമാനത്തിലേക്ക് താഴ്ന്നു.
സ്വർണം 19 ശതമാനത്തിലേക്കും കുതിച്ചു. 47 ശതമാനവുമായി യുഎസ് ഡോളർ (US Dollar) ആണ് ഒന്നാംസ്ഥാനത്ത്.
അതായത്, ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ (RBI) ഉൾപ്പെടെ ലോകത്തെ കേന്ദ്രബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ നിലവിൽ 19 ശതമാനവും സ്വർണമാണ് (Gold Reserves). 2018ൽ 55 ശതമാനമായിരുന്ന ഡോളറിന്റെ വിഹിതമാണ് 47 ശതമാനത്തിലേക്ക് കഴിഞ്ഞവർഷം ഇടിഞ്ഞത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) സാമ്പത്തിക, വ്യാപാര നയങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് ഡോളറിനും യൂറോയ്ക്കും തിരിച്ചടിയാണ്. Image: Shutterstock/egaranugrah
യുക്രെയ്നെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ (Vladimir Putin) തീരുമാനം, ലോക രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിച്ച ട്രംപിന്റെ നടപടി എന്നിവ ആഗോള സമ്പദ്മേഖലയെ അനിശ്ചിതത്വത്തിലേക്ക് തള്ളിയതിനെ തുടർന്ന് കറൻസി വിനിമയനിരക്ക് വലിയ അസ്ഥിരതയാണ് നേടിരുന്നത്.
ഇതുമൂലം റിസർവ് ബാങ്കും ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുമെല്ലാം (PBoC) ഡോളറും യൂറോയും ഉൾപ്പെടെയുള്ളവ വിദേശ നാണയ ശേഖരത്തിലേക്ക് (Forex Reserves) കൂട്ടിച്ചേർക്കുന്നതിന് പകരം കൂടുതലായി ഇപ്പോൾ വാങ്ങിക്കൂട്ടുന്നത് ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്നനിലയിൽ സ്വർണമാണ്. ഇതാണ്, രാജ്യാന്തരതലത്തിൽ സ്വർണവില (gold price) ഉയർന്നുനിൽക്കാനും കാരണം.
Image: Shutterstock/Rashevskyi Viacheslav
നിലവിൽ ആഗോള സ്വർണ ഡിമാൻഡിന്റെ ഏതാണ്ട് 20 ശതമാനവും എത്തുന്നത് കേന്ദ്രബാങ്കുകളിൽ നിന്നാണ്. ഒരു ദശാബ്ദം മുമ്പ് കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള സ്വർണ ഡിമാൻഡ് 10 ശതമാനത്തിലും താഴെയായിരുന്നു.
2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് സ്വർണത്തിന് ഡിമാൻഡും വിലയും കുത്തനെ കൂടിത്തുടങ്ങിയത്. ട്രംപിന്റെ നയങ്ങൾ സ്വർണത്തിന്റെ ‘സെയ്ഫ്-ഹാവൻ’ തിളക്കം കൂടുതൽ കൂട്ടി.
Image: Shutterstock/sasirin pamai
കേന്ദ്രബാങ്കുകളിൽ നിന്നുള്ള ഡിമാൻഡ് ഇനിയും കൂടിയാൽ, ഏതാനും വർഷത്തിനകം കരുതൽ ധനശേഖരത്തിൽ ഡോളറിനെ വെല്ലുംവിധം സ്വർണവിഹിതം കുതിച്ചുയരുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ മധ്യേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്.
കേരളത്തിൽ സ്വർണവില പുതിയ ഉയരവും കുറിച്ചു (..).
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Gold’s Stunning Rise: Now the World’s Second Largest Asset
mo-business-gold 6cc82hgt4168s8luegup9eflp4 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-goldpricetoday mo-business-forex
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]