ഇനി കഴിക്കാം നല്ല ‘വെജിറ്റേറിയൻ ഇറച്ചി’; ചിക്കന്റെയും മട്ടന്റെയും രുചിയുമായി ‘ഗ്രീൻമീറ്റ്’, കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-7 | ഗ്രീൻമീറ്റ് | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Greenmeat’s Veg-Meat Victory on Manorama Online Elevate | Malayala Manorama Online News
ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ ഇക്കുറിയെത്തുന്നത് ഗ്രീൻമീറ്റ്. ചിക്കന്റെയും മട്ടന്റെയുമൊക്കെ തനത് രുചിയിലും പോഷകസമ്പത്ത് നിലനിർത്തിയും ഒരുക്കുന്ന നല്ല അസ്സൽ വെജിറ്റബിൾ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭം.
നിക്ഷേപകഹൃദയം കവർന്ന് ലക്ഷങ്ങളുടെ മൂലധന പിന്തുണ നേടാനും മനോരമ ഓൺലൈൻ എലവേറ്റിൽ ഗ്രീൻമീറ്റിന്റെ സാരഥികൾക്ക് കഴിഞ്ഞു. ഗ്രീൻമീറ്റിനെ കുറിച്ച് കൂടുതൽ അറിയാനും മൂലധന പിന്തുണ സ്വന്തമാക്കിയ പ്രകടനം ആസ്വദിക്കാനും കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-7 നാളെ മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം.
ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ.
പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി.
സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ. ഏത് ബിസിനസ് മേഖലയിലെയും മികവുറ്റതും വേറിട്ടതുമായ ആശയങ്ങൾ പാനലിന് മുൻപിൽ മികച്ച രീതിയിൽ അവതരിപ്പിച്ച് നിക്ഷേപ/മെന്ററിങ് പിന്തുണ നേടാനുള്ള സുവർണാവസരമാണ് എലവേറ്റ്. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ.
സജീവ് നായർ ആണ് എലവേറ്റിന്റെ മെന്റർ. നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്വർക്കിങ് എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ്’.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഏയ്ഞ്ചൽ നെറ്റ്വർക്ക് (KAN) എന്നിവയുടെയും പിന്തുണയോടെ സംഘടിപ്പിച്ച എലവേറ്റിൽ 500ൽ പരം അപേക്ഷകൾ ലഭിച്ചു. കൂടുതൽ മികവുറ്റ 21 സംരംഭങ്ങളാണ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംരംഭകർക്ക് മികച്ച അവതരണത്തിന്റെ സാധ്യതകളെക്കുറിച്ച് ഉള്ക്കാഴ്ച നൽകുന്ന ഗ്രൂമിങ് സെഷനും ഒരുക്കിയിരുന്നു. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ.ആർ.
രഞ്ജിത്ത് ഗ്രൂമിങ് സെഷനു നേതൃത്വം നൽകി. സംരംഭകരുടെ അനുഭവങ്ങളെയും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റാം എന്നതിനെയും കുറിച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു.
വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം.
ജോസഫും സംസാരിച്ചു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Tastes Like Chicken, Wins Like a Champ – Greenmeat Shines in Episode 7 of Manorama Online Elevate.
mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-manoramaonline-elevate 32ocectvcri8ofht1vers0p0of 1uemq3i66k2uvc4appn4gpuaa8-list
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]