സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ ടേം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സ്ത്രീകളുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, കുട്ടികള്‍ക്കുള്ള ആനുകൂല്യം, ആരോഗ്യ പരിപാലന സേവനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്ക് സമഗ്ര സംരക്ഷണമുള്ള പദ്ധതിയാണിത്.  

ഗുരുതര രോഗങ്ങള്‍ക്കുള്ള കവറിലൂടെ കാന്‍സര്‍ ഉള്‍പ്പടെ 60 ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ബ്രസ്റ്റ്, സെര്‍വിക്‌സ്, ഒവേറിയന്‍ കാന്‍സറുകള്‍ ഉള്‍പ്പടെയാണിത്. കൂടാതെ പോളിസി ഉടമയ്ക്ക് എല്ലാ വര്‍ഷവും 36,500 രൂപ വരെയുള്ള ആരോഗ്യ പരിശോധന, ഒ.പി.കണ്‍സള്‍ട്ടേഷന്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുള്ള സഹായം, മാനസികാരോഗ്യ സഹായം,പോഷകാഹാര ഉപദേശങ്ങള്‍ തുടങ്ങിയ സേവനങ്ങളും  ലഭിക്കും.

English Summary:

Bajaj Allianz Life SuperWoman Term Insurance provides comprehensive protection for women, including critical illness cover, annual health check-ups, and additional benefits for children’s education and healthcare. Secure your future with this holistic plan.