![](https://newskerala.net/wp-content/uploads/2024/11/onion-price-4-art1-1024x533.jpg)
ചെന്നൈ, മുംബൈ, ഡൽഹി ∙ ചെന്നൈയിൽ സവാള വില 120 രൂപയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റായ കോയമ്പേട് ചന്തയിൽ മൊത്തവില കിലോയ്ക്ക് 80 രൂപയായിരുന്നു ഇന്നലെ. രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് ലാസൽഗാവ് മാർക്കറ്റിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് മൊത്ത വില– കിലോയ്ക്ക് 55 രൂപ. ചില്ലറ വിൽപനക്കാർ മുംബൈ–നവിമുംബൈ മേഖലകളിൽ 80–100 രൂപ ഈടാക്കുന്നു. കൊച്ചിയിൽ 72 രൂപയാണ് ഇന്നലത്തെ മൊത്തവില. ചില്ലറ വില 80–85 രൂപ.
കഴിഞ്ഞ മാസമാദ്യം കാലം തെറ്റിയെത്തിയ മഴയിലുണ്ടായ വിളനാശമാണ് വില കുത്തനെ കൂടാൻ കാരണമായയത്. വിപണിയിലെത്തുന്ന സവാളയുടെ അളവ് അഞ്ചിലൊന്നായി കുറഞ്ഞു. ഗുണനിലവാരമുള്ളതിന്റെ ദൗർലഭ്യമുണ്ട്. ഡിസംബറിലാണ് അടുത്ത വിളവെടുപ്പ്. കർഷകരുടെ പക്കൽ കരുതൽ ശേഖരവുമില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.എന്നാൽ, വിലയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
സവാള വിലയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ വിള അടുത്ത ദിവസങ്ങളിൽ ലഭ്യമാകും. ദീപാവലി അടക്കമുള്ള ഉത്സവസീസണുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ പല മാർക്കറ്റുകളും ദിവസങ്ങളോളം അടഞ്ഞുകിടന്നതാണ് പെട്ടെന്ന് വിലക്കയറ്റമുണ്ടാകാൻ കാരണമെന്നാണ് കേന്ദ്ര വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]