ന്യൂഡൽഹി ∙ സെപ്റ്റംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 8 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ശതമാനമായി കുറഞ്ഞപ്പോൾ കേരളത്തിലെ വിലക്കയറ്റത്തോത് 9.05 ശതമാനമായി വർധിച്ചു. ഇക്കുറിയും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്.
മാസങ്ങളായി കേരളമാണ് ഈ പട്ടികയിൽ ഒന്നാമത്. ഓഗസ്റ്റിൽ 9.04 ശതമാനമായിരുന്നതാണ് സെപ്റ്റംബറിൽ 9.05 ശതമാനമായി വർധിച്ചത്.
രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്മീരിലെ വിലക്കയറ്റത്തോത് 4.38% മാത്രമാണ്.
കർണാടകയിൽ 3.33 ശതമാനവും പഞ്ചാബിൽ 3.06 ശതമാനവുമാണ് . മറ്റെല്ലാ സംസ്ഥാനങ്ങളിലെയും നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.
ഏറ്റവും കുറവ് യുപിയിലാണ് –0.61%.
പച്ചക്കറി, പഴങ്ങൾ, പയർവർഗങ്ങൾ എന്നിവയിലുണ്ടായ വിലക്കുറവാണ് രാജ്യമാകെ നിരക്ക് കുറയാൻ കാരണം. ഓഗസ്റ്റിൽ രാജ്യമാകെയുള്ള നിരക്ക് 2.07 ശതമാനമായിരുന്നു.
ഇതിലും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 2017 ജൂണിലാണ്, 1.46%. അനുകൂലഘടകങ്ങൾ പരിഗണിച്ച് റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 3.1 ശതമാനമായിരുന്നത് 2.6 ശതമാനമായി കുറച്ചിരുന്നു.
തുടർച്ചയായി നിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ ഡിസംബറിൽ പലിശ കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്.
ജിഎസ്ടി നിരക്ക് പരിഷ്കാരമടക്കം വരും മാസങ്ങളിൽ നിരക്കിൽ പ്രതിഫലിച്ചേക്കും.
വിലക്കയറ്റത്തോത്: ഒറ്റനോട്ടത്തിൽ
ഇന്ത്യ
∙ ആകെ: 1.54%
∙ ഗ്രാമം: 1.07%
∙ നഗരം: 2.04%
കേരളം
∙ ആകെ: 9.05%
∙ ഗ്രാമം: 9.94%
∙ നഗരം: 7.39%
സംസ്ഥാനങ്ങളിൽ മുന്നിൽ
∙ കേരളം: 9.05%
∙ ജമ്മു കശ്മീർ: 4.38%
∙ കർണാടക: 3.33%
∙ പഞ്ചാബ്: 3.06%
∙ തമിഴ്നാട്: 2.77%
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]