ന്യൂഡൽഹി ∙ അർബുദമുൾപ്പെടെ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് ഭക്ഷണസാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുന്നു. പെർഫ്ലൂറോആൽക്കൈൽ പദാർഥങ്ങൾ (പിഎഫ്എഎസ്) എന്ന രാസവസ്തുക്കളുടെ സാന്നിധ്യമുള്ള കവറുകളാണ് ആദ്യഘട്ട
നിയന്ത്രണങ്ങളിലുൾപ്പെടുന്നത്. ഒപ്പം, പോളികാർബണേറ്റ്, എപ്പോക്സി റെസിനുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന പാക്കിങ് സാധനങ്ങൾ ബിസ്ഫെനോൾ എ (ബിപിഎ) മുക്തമായിരിക്കണമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശത്തിലുണ്ട്.
ഇതു സംബന്ധിച്ച കരട് മാർഗരേഖ എഫ്എസ്എസ്എഐ പുറത്തിറക്കി.
60 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം. ഇ–മെയിൽ [email protected].
രാസവസ്തുക്കൾ അടങ്ങിയ പാക്കിങ് കവറുകളിൽ സൂക്ഷിച്ച ചൂടുള്ള ഭക്ഷണം കഴിച്ചാൽ, ആ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നു.
ഇത് അർബുദത്തിനും കരൾ രോഗങ്ങൾക്കും പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമാകുമെന്ന് ലോകരോഗ്യ സംഘടന ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]