മറ്റു രാജ്യങ്ങൾക്കുമേൽ വാശിയോടെ കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കളിയാക്കി പുത്തൻ വാച്ച് പുറത്തിറക്കി സ്വിസ് കമ്പനിയായ സ്വാച്ച്. ‘വാട്ട് ഇഫ്… താരിഫ്സ്?’ എന്ന മോഡലിൽ പുറത്തിറക്കിയ വാച്ചിൽ 3, 9 എന്നിവയുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാണ് നൽകിയിരിക്കുന്നത്.
സ്വിറ്റ്സർലൻഡിനുമേൽ ട്രംപ് 39% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിനെ ട്രോളിയാണിതെന്ന് കമ്പനി തന്നെ വ്യക്തമാക്കി. വാച്ചിൽ ശതമാന (%) ചിഹ്നവും പതിച്ചിട്ടുണ്ട്.
ബീജ്, നീല കളർ ഷെയ്ഡുകളിൽ ആകർഷകമായി നിർമിച്ചിരിക്കുന്ന വാച്ചിന് 139 സ്വിസ് ഫ്രാങ് ആണ് വില.
ഏകദേശം 12,300 രൂപ. ലിമിറ്റഡ് എഡിഷൻ വാച്ച് തൽക്കാലം സ്വിറ്റ്സർലൻഡിൽ മാത്രമേ വിൽപനയ്ക്കുള്ളൂ.
തീരുവ ഒഴിവാക്കാൻ ഇനിയും ചർച്ചയ്ക്ക് മുതിരാത്ത സ്വിസ് ഗവൺമെന്റിനെ പോസിറ്റീവായി പ്രകോപിപ്പിക്കാൻ കൂടിയാണ് വാച്ച് അവതരിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. പോസിറ്റീവായി പ്രകോപിപ്പിക്കുകയെന്നത് കമ്പനിയുടെ ഡിഎൻഎയിൽ ഉള്ളതാണെന്ന് സ്വാച്ചിന്റെ വക്താവ് പ്രതികരിച്ചു.
വാച്ചിന് വലിയ പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
ഡിമാൻഡ് കൂടിയതിനാൽ ഓൺലൈൻ ഡെലിവറി രണ്ടാഴ്ചയോളം വൈകും. എന്നാൽ, ഇതിനകം എത്ര വാച്ച് വിറ്റുപോയെന്ന് വ്യക്തമാക്കാൻ കമ്പനി തയാറായില്ല.
അതേസമയം, കനത്ത തീരുവ ഒഴിവാക്കാൻ ട്രംപ് തയാറാൽ വിപണിയിൽ നിന്ന് വാച്ച് പിൻവലിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]