
മുംബൈ∙ റെക്കോർഡ് നേട്ടത്തിലെത്തിയ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിൽ ഇന്നലെ കനത്ത ഇടിവ്. ഈ വർഷത്തെ ഏറ്റവും വലിയ ഏകദിന വീഴ്ചയാണ് ഈ സെഗ്മെന്റുകളിൽ ഇന്നലെ സംഭവിച്ചത്. 90 ശതമാനത്തിലേറെ ഓഹരികൾ നഷ്ടത്തിലായി. നിഫ്റ്റി മിഡ്ക്യാപ്100 ഇൻഡക്സ് 3.07% നഷ്ടത്തിലായി. സ്മോൾക്യാപ് 100 ഇൻഡക്സ് 4.10% ഇടിവു നേരിട്ടു. ഈ വർഷം മാത്രം 28 ശതമാനമാണ് ഈ സൂചികകൾ ഉയർന്നത്. കനത്ത ലാഭമെടുപ്പ് നടന്നതാണ് ഇടിവിന്റെ കാരണം.
നിഫ്റ്റി50 സൂചിക കഴിഞ്ഞ വർഷം 10.64% വളർച്ച നേടിയപ്പോൾ നിഫ്റ്റി മിഡ്ക്യാപ്പിന്റെ നേട്ടം 24 ശതമാനമായിരുന്നു. അതേസമയം, ഇന്നലെ സെൻസെക്സ് സൂചിക നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ 20,110 എന്ന റെക്കോർഡ് കുറിച്ച നിഫ്റ്റി 3 പോയിന്റ് നഷ്ടത്തോടെ 19993 ൽ വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ്, സ്മോൾ ക്യാപ് കമ്പനികളുടെ വീഴ്ച റീട്ടെയ്ൽ നിക്ഷേപകർക്കു വലിയ നഷ്ടമുണ്ടാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻകുതിപ്പു നടത്തിയ കൊച്ചിൻ ഷിപ്യാഡ് അടക്കമുള്ള ഓഹരികൾക്ക് ഇന്നലെ കനത്ത ഇടിവു നേരിട്ടു. ഷിപ്യാഡ് ഓഹരിയിലെ ഇടിവ് 18% ആണ്.
Content Highlight: Stock Market, Sensex, Nifty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]