
കൊച്ചി ∙ ഇന്ത്യൻ ഇറക്കുമതി ഉൽപന്നങ്ങൾക്കു യുഎസ് പ്രഖ്യാപിച്ച 50% തീരുവ സൃഷ്ടിച്ച ആശങ്കകൾ ബാക്കിയാണെങ്കിലും അന്തിമചർച്ചകളിൽ ഇത് 15 – 20% ആയി കുറയ്ക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു ‘
’ സംവാദം. യുഎസ് നിശ്ചയിച്ച ഉയർന്ന തീരുവ മൂലം വ്യവസായ മേഖലയിലുണ്ടായ അനിശ്ചിതത്വവും പരിഹാര സാധ്യതകളും ചർച്ച ചെയ്യാനായി സംഘടിപ്പിച്ച സംവാദത്തിൽ ഉയർന്ന പൊതു അഭിപ്രായം ഇതായിരുന്നു.
യുഎസുമായുള്ള ചർച്ചകൾ തുടരുന്നതിനാൽ തീരുവ പ്രതിസന്ധി വൈകാതെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും പുതിയ വിപണികൾ കണ്ടെത്തണമെന്ന നിർദേശവും ചർച്ചകളിൽ ഉയർന്നു.
ഇന്ത്യയിലെ ആഭ്യന്തര വിപണിയുടെ സാധ്യതകൾ വളരെ വലുതാണെന്നും ഉപയോഗപ്പെടുത്താൻ ശ്രമം വേണമെന്നും സംവാദം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ 7.4 ബില്യൻ ഡോളർ സമുദ്രോൽപന്ന കയറ്റുമതിയുടെ 40%, ഏകദേശം 2.8 ബില്യൻ ഡോളറിന്റെ കയറ്റുമതിയും യുഎസിലേയ്ക്കാണ്. സ്വാഭാവികമായും ഇത്ര വലിയ വിപണിക്കു പകരം പെട്ടെന്നു മറ്റു വിപണികൾ കണ്ടെത്തുക എളുപ്പമല്ല.
തുടരുന്ന അനിശ്ചിതത്വമാണു മറ്റൊരു വെല്ലുവിളി. താരിഫ് പ്രതിസന്ധി അവസാനിച്ചാലും ബ്രിക്സിന്റെ പേരിലോ മറ്റോ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുറപ്പില്ലെന്നു സംവാദത്തിൽ അഭിപ്രായമുയർന്നു.
ടെക്സ്റ്റൈൽ മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന 20 ദശലക്ഷം പേരെയാണ് അധിക തീരുവയും അതുമൂലമുണ്ടാകുന്ന തിരിച്ചടിയും ബാധിക്കുകയെന്നു സംവാദം ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണ വാങ്ങിയില്ലെങ്കിലും ഇന്ത്യയിൽ പ്രതിസന്ധിയുണ്ടാകില്ലെന്നും പിഴനികുതിയുടെ ഭാരം ആത്യന്തികമായി ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നും അഭിപ്രായമുയർന്നു.
മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറലും മുൻ ചീഫ് കസ്റ്റംസ് കമ്മിഷണറുമായ ഡോ.കെ.എൻ.രാഘവൻ, കിറ്റെക്സ് ഗാർമെന്റ്സ് എംഡി സാബു ജേക്കബ്, മാൻ കാൻകോർ ഇൻഗ്രീഡിയന്റ്സ് സിഇഒ ഡോ.ജീമോൻ കോര, ക്ലെയ്സിസ് ടെക്നോളജീസ് സിഇഒ വിനോദ് തരകൻ, ബിപിസിഎൽ മുൻ ഫിനാൻസ് ഡയറക്ടർ എൻ.വിജയഗോപാൽ എന്നിവരാണു സംവാദത്തിൽ പങ്കെടുത്തത്.
എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സ്വാഗതം പറഞ്ഞു.
ബിസിനസ് എഡിറ്റർ പി.കിഷോർ മോഡറേറ്ററായി. ബാങ്കുകൾ വായ്പ ലഭ്യത ഉറപ്പാക്കുകയാണു വേണ്ടത്.
പ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾ പിൻവലിഞ്ഞു നിൽക്കുകയല്ല വേണ്ടത്.വായ്പ തിരിച്ചടവിനു ദീർഘകാല മൊറട്ടോറിയവും പലിശ സബ്സിഡിയും അനുവദിക്കുന്നതിനായി സർക്കാർ നടപടിയെടുക്കണം. സമുദ്രോൽപന്നങ്ങൾക്കു യൂറോപ്യൻ യൂണിയനും വലിയ വിപണിയാണ്.
പക്ഷേ, ഓരോ കാര്യത്തിനും 17 രാജ്യങ്ങളുടെ അനുമതി നേടുകയെന്നതാണു പ്രധാന വെല്ലുവിളി. –
ഡോ.കെ.എൻ.രാഘവൻ
ഇന്ത്യ – യുകെ വാണിജ്യ കരാർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുന്നതു ടെക്സ്റ്റൈൽ മേഖലയ്ക്കു ഗുണകരമാകും. ആഭ്യന്തര വിപണിയുടെ സാധ്യതകളും തേടണം.
ഉയർന്ന തീരുവ ദീർഘകാലം തുടർന്നാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാരെ മാത്രമല്ല, അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നവർ ഉൾപ്പെടെ മുഴുവൻ വിതരണ ശൃംഖലയ്ക്കും തിരിച്ചടിയുണ്ടാകും. യുഎസിൽ ഇതിനകം തന്നെ പല ഇന്ത്യൻ ഉൽപന്നങ്ങളുടെയും വില ഉയർന്നിട്ടുണ്ട്.
– സാബു ജേക്കബ്
ഇത്തരം പ്രതിസന്ധികൾക്കു ചാക്രിക സ്വഭാവമുണ്ട്.
അതിനെ മറികടക്കുകയാണു ബിസിനസ്സുകളുടെ വെല്ലുവിളി. കേരളം ലോകത്തിന്റെ സുഗന്ധവ്യഞ്ജന സംസ്കരണ വ്യവസായത്തിന്റെ ഹബ്ബാണ്.
ഒലിയോറെസിൻ കയറ്റുമതി ഇപ്പോൾ തന്നെ വികേന്ദ്രീകൃതമാണ്. യുഎസ് മാത്രമല്ല, നമ്മുടെ ഏക ഇറക്കുമതിക്കാർ.
യൂറോപ്യൻ യൂണിയനിലേക്കും ഇതര രാജ്യങ്ങളിലേക്കുമെല്ലാം കയറ്റുമതിയുണ്ട്. – ജീമോൻ കോര
തൽക്കാലം ഇന്ത്യൻ ഐടി രംഗത്തിനു യുഎസ് തീരുവ ഭീഷണിയില്ല.
ഈ പ്രതിസന്ധി വളരാനുള്ള പുതിയ അവസരമായി ഇന്ത്യ മാറ്റണം. 1991 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നാണ് ഇന്ത്യ ആഗോളവൽക്കരണത്തിലേക്കു വഴി മാറിയത്.
യുഎസിനെ സംബന്ധിച്ചിടത്തോളം ഏകദേശം ഒരു ട്രില്യൻ ഡോളറിന്റെ വ്യാപാരക്കമ്മി കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയാണു ലക്ഷ്യം. അവിടത്തെ മധ്യവർഗം ഇപ്പോൾ തന്നെ സാമ്പത്തികമായി സമ്മർദം നേരിടുന്നുണ്ട്.
– വിനോദ് തരകൻ
ഇന്ത്യ ഇപ്പോൾ തന്നെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതു കുറച്ചിട്ടുണ്ട്. വിലവ്യത്യാസം ഇല്ലാതായതോടെ നമുക്കു നേട്ടമില്ലാതായതുകൊണ്ടാണു റഷ്യൻ ക്രൂഡ് പരിമിതപ്പെടുത്തിയത്.
റഷ്യൻ എണ്ണ ഒഴിവാക്കിയാലും ഇന്ത്യയിലെ ഇന്ധന വില വർധിക്കില്ല. കയറ്റുമതിയില്ലാതിനാൽ തീരുവ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളെ ബാധിക്കില്ല.
റിലയൻസും നയാരയും പോലെ കയറ്റുമതി ചെയ്യുന്ന സ്വകാര്യ എണ്ണക്കമ്പനികളെ ബാധിക്കും. – എൻ.വിജയഗോപാൽ
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]