
തിരുവനന്തപുരം ∙ സ്വകാര്യ ചൂഷകരുടെ പിടിയിലായിരുന്ന ചിട്ടി മേഖലയെ സുതാര്യവും വിശ്വാസ്യതയുമുള്ള സംരംഭമാക്കി മാറ്റിയത് കെഎസ്എഫ്ഇ ആണെന്നും ലോകത്തിനു മുന്നിൽ വിജയകരമായ സാമ്പത്തിക മാതൃകയാണ് സ്ഥാപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് നേടിയതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ചയാണ് സ്ഥാപനം നേടിയത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമിനു കീഴിൽ ചിട്ടിയെ പുനഃക്രമീകരിച്ചത് കെഎസ്എഫ്ഇയുടെ വളർച്ചയ്ക്കു വേഗം കൂട്ടി. കോൾ സെന്റർ സംവിധാനവും നടപ്പാക്കി.
എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും കൂടുതൽ വേരുകളുള്ള ധനകാര്യ സ്ഥാപനമായി കെഎസ്എഫ്ഇക്കു മാറാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
30,000 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് 9 വർഷം കൊണ്ട് ഒരു ലക്ഷം കോടിയിലേക്കു വളർന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ചിട്ടി തട്ടിപ്പ് പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യുമ്പോഴാണ് സർക്കാരിന് ഗാരന്റി കമ്മിഷൻ തന്ന് സുതാര്യമായി കെഎസ്എഫ്ഇ പ്രവർത്തിക്കുന്നത്.
ഓൺലൈനായി ചിട്ടി തുടങ്ങാനും തവണകൾ അടയ്ക്കാനും ഇന്നു കഴിയും. മ്യൂച്വൽ ഫണ്ടിനെക്കാൾ മെച്ചപ്പെട്ടതും സുരക്ഷിതവുമാണ് കെഎസ്എഫ്ഇ ചിട്ടി.
സംസ്ഥാന സർക്കാരിനു കീഴിലെ ധനകാര്യ സ്ഥാപനങ്ങളെല്ലാം കൂടി സംസ്ഥാന ബജറ്റിനു തുല്യമായ ഒന്നര ലക്ഷം കോടിയുടെ ഇടപാടുകൾ ഇന്നു നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓണസമൃദ്ധി ഗിഫ്റ്റ് കാർഡ് മന്ത്രി ജി.ആർ.അനിൽ പുറത്തിറക്കി. ‘കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം’ എന്ന പുതിയ മുദ്രാവാചകം നടൻ സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു.
2 വർഷം കൊണ്ട് 58 ലക്ഷത്തിൽനിന്ന് ഒരു കോടി ഉപഭോക്താക്കളിലേക്ക് എന്ന ദൗത്യം മന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ചു. ആന്റണി രാജു എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ കെ.
വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, എസ്.
മുരളീകൃഷ്ണ പിള്ള, എസ്.അരുൺ ബോസ്, എസ്. വിനോദ്, എസ്.
സുശീലൻ എന്നിവർ പ്രസംഗിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]