
തിരുവനന്തപുരം ∙ അച്ഛനും അമ്മയ്ക്കും ഒപ്പംനിന്ന് 25 വർഷം മുൻപ് തന്റെ വിവാഹം നടത്തിയത് കെഎസ്എഫ്ഇയാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. കെഎസ്എഫ്ഇയിൽനിന്നു ചിട്ടി പിടിച്ച പണം കൊണ്ടായിരുന്നു വിവാഹച്ചെലവ് നടത്തിയത്.
അന്നു മുതൽ എല്ലാ കാര്യങ്ങൾക്കും കെഎസ്എഫ്ഇ കൂടെയുണ്ട്.
മകനെ വിദേശപഠനത്തിന് അയയ്ക്കാനും കെഎസ്എഫ്ഇ തുണയായി. കെഎസ്എഫ്ഇക്കു വേണ്ടി അഭിനയിച്ച പരസ്യത്തിലെ പല മുഹൂർത്തങ്ങളും സ്വന്തം ജീവിതത്തിലും അനുഭവിച്ചതാണെന്നു സുരാജ് പറഞ്ഞു. കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് നേടിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ചടങ്ങിൽ, ‘കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം’ എന്ന പുതിയ മുദ്രാവാചകം പ്രകാശനം ചെയ്യുകയായിരുന്നു സുരാജ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]