
ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) ജെഎംജെ ഫിൻടെക് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ലാഭത്തിലും വരുമാനത്തിലും മികച്ച വർധന രേഖപ്പെടുത്തി. 5.08 കോടി രൂപയാണ് വരുമാനം; ലാഭം 1.14 കോടി രൂപ.
വരുമാനം മുൻവർഷത്തെ സമാനപാദത്തേക്കാൾ 37.5% ഉയർന്നു. ലാഭം പാദാടിസ്ഥാനത്തിൽ 73 ശതമാനവും വർധിച്ചു.
ജെഎംജെ ഫിൻടെക് കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തി കഴിഞ്ഞവർഷത്തെ സമാനപാദത്തേക്കാൾ 59.91% ഉയർന്ന് 42.96 കോടി രൂപയിലെത്തി.
മികച്ച പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്ക് ഓഹരിക്ക് 25 പൈസ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) കമ്പനി 17.15 കോടി രൂപ വരുമാനവും 5.17 കോടി രൂപ ലാഭവും നേടിയിരുന്നു.
ജൂലൈ 18ന് ആരംഭിച്ച കമ്പനിയുടെ അവകാശ ഓഹരി വിൽപന ഇന്ന് (ഓഗസ്റ്റ് 14) സമാപിക്കും.
മികച്ച പ്രതികരണമാണ് അവകാശ ഓഹരി വിൽപനയ്ക്ക് ലഭിക്കുന്നതെന്ന് ജെഎംജെ ഫിൻടെക് മാനേജിങ് ഡയറക്ടർ ജോജു മഠത്തുംപടി ജോണി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]