
ആഡംബര കാറുകളിൽ ബെൻസ് മുന്നിൽ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Mercedes-Benz Reigns Supreme | India’s Luxury Car Market Explodes | Malayala Manorama Online News
51,000 ആഡംബര കാറുകൾ വിറ്റ് ഇന്ത്യൻ ആഡംബര കാർ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ ഒന്നാമതെത്തിയത് മെഴ്സിഡീസ് ബെൻസ്. 18,928 കാറുകളാണ് കമ്പനി കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്.
4 ശതമാനമാണ് വിൽപന വളർച്ച. അവസാന പാദത്തിൽ മാത്രം 4,775 കാറുകൾ വിറ്റഴിച്ചു.
Image: rangerover.com
രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യുവിന് 5 ശതമാനമാണു വളർച്ച. 15,266 കാറുകൾ കഴിഞ്ഞ വർഷം വിറ്റു.
ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വർ ലാൻഡ് റോവറാണു മൂന്നാം സ്ഥാനത്ത്. 6,183 കാറുകൾ കഴിഞ്ഞ വർഷം വിറ്റു.
40 ശതമാനമാണു വർധന. ഡിഫൻഡറിന്റെ വിൽപനയിൽ 90% വർധനയുണ്ട്.
വിൽപനയിൽ നാലാം സ്ഥാനത്തുള്ള ഔഡി 5,990 കാറുകൾ വിറ്റഴിച്ചു. 11 ശതമാനം ഇടിവാണു വിൽപനയിലുണ്ടായത്.
അതേസമയം ഈ വർഷത്തിലെ ആദ്യ മൂന്നു മാസത്തിൽ കമ്പനി വിൽപനയിൽ 17% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് വരെ 1,223 യൂണിറ്റുകൾ ഔഡി ഇന്ത്യ വിറ്റഴിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Mercedes-Benz sales in India soared, leading the luxury car market. The overall Indian luxury car market experienced record profits last year, driven by strong demand.
36kkr09oiutoqvmkr2dujsr36n mo-auto-luxury-car mo-auto-mercedesbenz mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]