
ഭവനവായ്പകൾ കൂടുതൽ ദക്ഷിണേന്ത്യയിൽ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | South India Leads the Nation in Home Loan Disbursement | Malayala Manorama Online News
ഭവനവായ്പകൾ കൂടുതൽ ദക്ഷിണേന്ത്യയിൽ; മുൻനിരയിൽ കേരളവും
Published: March 14 , 2025 12:53 PM IST
1 minute Read
ന്യൂഡൽഹി∙ ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങൾ ഭവനവായ്പ നൽകിയത്.
നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 1.43 ലക്ഷം കോടി. ദക്ഷിണേന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വായ്പകൾ ലഭ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്. ആകെ ഭവനവായ്പകളുടെ 91 ശതമാനവും കേരളമടക്കം 14 സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 2023–24ൽ അനുവദിച്ച ഭവനവായ്പ: 25,144 കോടി രൂപ.
English Summary:
South India leads in home loan availability, with ₹3.04 lakh crore disbursed last fiscal year. Kerala also shows significant growth in home loan sanctions.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
2t2be2mreg6fevk4qf098bjnqb mo-business-housingloan mo-business-bankloan mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]