മലയാളി സംരംഭകന്റെ സൈബർ സെക്യൂരിറ്റി കമ്പനിയില്‍ 10 മില്യൻ ഡോളറിന്റെ (ഏകദേശം 90 കോടി രൂപ) നിക്ഷേപവുമായി യുഎസ് പ്രാദേശിക സർക്കാർ. ബെംഗളൂരു ആസ്ഥാനമായ ക്ലൗഡ്സെക്കാണ് സീരീസ് ബി റൗണ്ടിൽ ഈ നേട്ടം സ്വന്തമാക്കിയത്.
യുഎസിലെ കനക്ടികട്ട് സ്റ്റേറ്റിന്റെ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ കനക്ടികട്ട് ഇന്നൊവേഷൻസാണ് നിക്ഷേപത്തിന് പിന്നിൽ. യുഎസിൽ നിന്ന് ഇത്തരം ഫണ്ട് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ക്ലൗഡ്സെക്കെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ രാഹുൽ ശശി പറഞ്ഞു.
സീരീസ് ബി1 റൗണ്ടിൽ 19 മില്യൻ ഡോളറിന്റെ (ഏകദേശം 170 കോടി രൂപ) നിക്ഷേപവും കമ്പനി നേടിയിരുന്നു.
200 മില്യൻ ഡോളറിന്റെ (ഏകദേശം 1,800 കോടി രൂപ) മൂല്യം കണക്കാക്കി ഇതുവരെ 39 മില്യൻ ഡോളറാണ് (ഏകദേശം 350 കോടി രൂപ) കമ്പനി ആകെ സമാഹരിച്ചത്. പുതിയ നിക്ഷേപം ക്ലൗഡ്സെക്കിന്റെ വളർച്ചയ്ക്കും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും സഹായിക്കുമെന്ന് രാഹുൽ ശശി പറഞ്ഞു.
യുഎസിലെ പ്രവർത്തനം വിപുലീകരിക്കാനാണ് ഈ പണം വിനിയോഗിക്കുക.
നിലവിൽ 5 പേരാണ് കമ്പനിക്കു വേണ്ടി യുഎസില്‍ ജോലി ചെയ്യുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനകം 20 പേരുടെ സംഘമാക്കി വളർത്തും.
നിലവിൽ യുഎസിൽ 20 കമ്പനികൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഇത് 200 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന സേവനമാണ് ക്ലൗഡ്സെക്ക് നൽകുന്നത്. 2015ലാണ് സൈബർ സുരക്ഷാ വിദഗ്ധനായ രാഹുല്‍ ശശി ക്ലൗഡ്സെക്ക് സ്ഥാപിക്കുന്നത്.
വിവിധ മേഖലകളിലെ മുന്നൂറോളം കമ്പനികള്‍ക്ക് നിലവിൽ ക്ലൗഡ്സെക്ക് തങ്ങളുടെ സേവനം നൽകുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

