സ്വർണവില വീണ്ടും റോക്കറ്റിലേറി കുതിപ്പ് തുടങ്ങി. ഇന്നു രാവിലെയും ഉച്ചയ്ക്കുമായി 2,280 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 280 രൂപയും.
രാവിലെ 93,000 കടന്ന പവൻ ഉച്ചയ്ക്കു 94,000വും പിന്നിട്ടു. ഗ്രാം വില 75 രൂപ കൂടി ഉച്ചയ്ക്ക് 11,790 രൂപയായി.
600 രൂപ ഉയർന്ന് പവന് 94,320 രൂപ.
രാജ്യാന്തരവില ഔൺസിന് 4,200 ഡോളർ ഭേദിച്ചതാണ് കേരളത്തിലും വില കൂടാൻ കാരണം. നിലവിൽ 17 ഡോളർ ഉയർന്ന് 4,224 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
ഒരുവേള 4,239.72 വരെ എത്തിയിരുന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതയും യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ചയും മുതലെടുത്താണ് സ്വർണവില ഉയരുന്നത്.
വിലക്കുതിപ്പ് എങ്ങോട്ട്?
രാജ്യാന്തരവില 5,000 ഡോളർ തൊടുന്നകാലം പ്രതീക്ഷിക്കുന്നതിനേക്കാൾ നേരത്തേയായിരിക്കുമെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സ്വർണം ഇപ്പോൾ നടത്തുന്ന കുതിപ്പുവഴി വിലവർധന ഏതാണ്ട് 100% ആയിട്ടേയുള്ളൂ.
2008-09ലെ സാമ്പത്തികമാന്ദ്യകാലം ഉൾപ്പെടെ സ്വർണക്കുതിപ്പിന്റെ ചില ചരിത്രങ്ങൾ പരിശോധിച്ചാൽ വളർച്ച 1,800% വരെയായിരുന്നു എന്നു കാണാമെന്ന് അവർ പറയുന്നു. അതേ ആവേശമാണ് സ്വർണത്തിന് ഇപ്പോഴുമുള്ളതെങ്കിൽ രാജ്യാന്തരവില 5,000 ഡോളർ ഭേദിക്കാനുള്ള ദൂരം ഏറെ അകലെയല്ലെന്നും അവർ പറയുന്നു.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയും കടന്നും മുന്നേറും.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഉച്ചയ്ക്ക് ഗ്രാമിന് 65 രൂപ ഉയർന്ന് 9,745 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 175 രൂപ.
എന്നാൽ, മറ്റു ചില വ്യാപാരികൾ 18 കാരറ്റിന് ഉച്ചയ്ക്ക് നിശ്ചയിച്ച വില ഗ്രാമിന് 60 രൂപ ഉയർത്തി 9,695 രൂപയാണ്. വെള്ളിക്ക് മാറ്റമില്ലാതെ 172 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

