ധനികര്‍ കൂടുതല്‍ ധനികരായിക്കൊണ്ടിരിക്കുന്നുവെന്നും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നുവെന്നും പണ്ടേ ആക്ഷേപമുള്ളതാണ്. ഇന്ത്യയിലെ ധനികര്‍ എങ്ങനെ കൂടുതല്‍ ധനികരായിക്കൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഒരു സര്‍വേ ഫലം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ക്രിസിലും 360 വണ്‍ വെല്‍ത്തും ചേര്‍ന്ന് ഇന്ത്യയിലെ ധനികരുടെ ഇടയില്‍ നടത്തിയ സര്‍വേ ഫലം ഇടത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്നതാണ്. സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേരും തങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ പ്രൊഫഷണല്‍ വെല്‍ത്ത് അഡൈ്വസർമാരുടെ സഹായം തേടുന്നവരാണ്.
ധനികരായ 39 ശതമാനം ആളുകളുടെയും ഏറ്റവും പ്രധാന നിക്ഷേപ മാര്‍ഗം ഓഹരിയാണ്. സമ്പത്തിന്റെ 20 ശതമാനം വീതം ഡെറ്റ് നിക്ഷേപ പദ്ധതികളിലും റിയല്‍ എസ്റ്റേറ്റിലും. സ്വര്‍ണത്തില്‍ 10 ശതമാനം നിക്ഷേപം മാത്രം.
പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം പുതിയ മേച്ചില്‍ പുറങ്ങളും ധനികര്‍ തേടുന്നു. പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, പ്രൈവറ്റ് ഇക്വിറ്റി എന്നിവയില്‍ ധനികര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു ഇപ്പോള്‍.
ആശങ്കകളേറെ
സമ്പദ് വ്യവസ്ഥയിലെ ഗതിവിഗതികള്‍ തങ്ങളുടെ സമ്പത്തിനെ ദോഷകരമായി ബാധിക്കുന്നതില്‍ 90 ശതമാനം പേരും ആശങ്കാകുലരാണ്. ഇക്കാര്യത്തില്‍ യുവാക്കള്‍ക്കാണ് കൂടുതല്‍ ആശങ്ക. ശമ്പളവരുമാനക്കാരായ പ്രൊഫഷണലുകളേക്കാര് സംരംഭകരായ ധനികര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വേവലാതി എന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
Also Read
പഠിക്കാൻ പണം തടസമാകില്ല, ‘വിദ്യാലക്ഷ്മി’ സഹായിക്കും
നിക്ഷേപ തീരുമാനങ്ങള്‍ക്കായി 24 ശതമാനം പേരും പൂര്‍ണമായും പ്രൊഫഷണലുകളെ ആശ്രയിക്കുന്നു. 77 ശതമാനം പേര് ഇടയ്ക്കിടെ അവരെ സമീപിക്കുന്നവരാണ്. ഇത്തരം പ്രൊഫഷണലുകളെ സമീപിക്കുമ്പോള്‍ അവരുടെ ഫീസിനേക്കാള്‍ അവരുടെ പ്രവര്‍ത്തന മികവ്, കഴിവ് തുടങ്ങിയവയാണ് പരിഗണിക്കുന്നത്.
82 ശതമാനം പേര് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കുന്നു. എന്നാല്‍ 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഇതിനോട് വലിയ താല്പര്യമില്ല.
72 ശതമാനം പേരും വില്‍പ്പത്രമൊക്കെ നേരത്തേ തയ്യാറാക്കണം എന്നുവിശ്വസിക്കുന്നു. 86 ശതമാനം പേരും അത് തയാറാക്കികഴിയുകയോ തയാറാക്കിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവരാണ്.
Representative Image. Photo Credit : Andrii Yalanskyi / iStockPhoto.com
സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേര് സമ്പന്നരും 49 ശതമാനം പേര് അതിസമ്പന്നരുമാണ്. സമ്പന്നരുടെ കൂട്ടത്തില്‍ സംരംഭകര്‍, കച്ചവടക്കാര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതില്‍ അതി സമ്പന്നരാണ് തങ്ങളുടെ സമ്പത്ത് ഇരട്ടിപ്പിക്കാന്‍ ഏറ്റവും കൂടതല്‍ റിസ്ക് എടുക്കുന്നത്.
പ്രായം കൂടും തോറും സമ്പത്ത് ഉണ്ടാക്കാനുള്ള ആവേശം കുറയുമെന്നും ഉണ്ടാക്കിയ സമ്പത്ത് സംരക്ഷിക്കാനാണ് പിന്നീട് പരിശ്രമിക്കുക എന്നുമുള്ള വിശ്വാസം തെറ്റാണ് എന്ന് സര്‍വേ തെളിയിക്കുന്നു. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ഇപ്പോഴും ഉയര്‍ന്ന റിസ്ക് എടുത്ത് ഓഹരിയിലാണ് കൂടുതല്‍ നിക്ഷേപിക്കുന്നത്. പണം കയ്യില്‍ സൂക്ഷിക്കാറില്ല ഇവര്‍. തങ്ങളുടെ സമ്പത്ത് തങ്ങള്‍ക്കായി എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം എന്നവര്‍ ആഗ്രഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]