ടെസ്ല ഉടമ ഇലോൺ മസ്കിന്റെ ലോക ശതകോടീശ്വരൻ പട്ടം തെറിപ്പിച്ച് എൺപത്തിയൊന്നുകാരനായ മറ്റൊരു അമേരിക്കൻ ശതകോടീശ്വരൻ. സോഫ്റ്റ്വെയർ കമ്പനിയായ ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം കുത്തനെ കൂടിയതോടെയാണ് ഓറക്കിൾ സഹസ്ഥാപകനായ ലാറി എലിസൺ, മസ്കിനെ പിന്തള്ളി ലോക ഒന്നാം നമ്പർ ശതകോടീശ്വരനായത്.
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക് സക്കർബർഗിന്റെ രണ്ടാം സ്ഥാനം നേരത്തേ തന്നെ എലിസണിന്റെ മുൻപിൽ അടിയറവ് പറഞ്ഞിരുന്നു.
ക്ലൗഡ്, കംപ്യൂട്ടിങ് പവർ, ഇന്റർനെറ്റ് സ്റ്റോറേജ് സേവനങ്ങൾ നൽകുകയാണ് ഓറക്കിളിന്റെ പ്രധാന ബിസിനസ്. പൊതുജനങ്ങൾക്ക് ചാറ്റ് ജിപിടി തുറന്നുകൊടുത്തതോടെയാണ് ഒാറക്കിൾ ഓഹരികൾ കുതിക്കാൻ തുടങ്ങിയത്.
എൻവിഡിയ കോർപറേഷൻ, ടിക് ടോക് എന്നിവയ്ക്ക് കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ നൽകുന്നതും ഓറക്കിളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുപ്പക്കാരനാണ് എലിസൺ.
യുഎസിൽ വിപുലമായ നിർമിത ബുദ്ധി അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള 50,000 കോടി ഡോളറിന്റെ സ്റ്റാർഗേറ്റ് എന്ന പദ്ധതിയിൽ പങ്കാളിയുമാണ്റ ഓറക്കിൾ.
ഷിക്കാഗോയിലാണ് എലിസണിന്റെ ജനനം.
സർവകലാശാല പഠനം പാതിവഴി ഉപേക്ഷിച്ചാണ് കലിഫോർണിയയിലെ ഒരു കമ്പനിയിൽ പ്രോഗ്രാമറായി കയറിയത്. രണ്ടു പങ്കാളികളുമായി ചേർന്ന് 1977 ൽ എലിസൺ ഒാറക്കിൾ കോർപറേഷൻ സ്ഥാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]