ന്യൂഡൽഹി ∙ ഇ20 ഇന്ധനമുപയോഗിക്കുന്ന പഴയ വാഹനയുടമകൾക്ക് വാറന്റിയും ഇൻഷുറൻസും ഉറപ്പുനൽകുമെന്ന് മഹീന്ദ്ര കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ വാഹനങ്ങളെല്ലാം ഇ20 പെട്രോൾ ഉപയോഗിക്കാൻ സജ്ജമാണെന്നും മൈലേജിലും എൻജിൻ പ്രകടനത്തിലും മാറ്റമുണ്ടാകില്ലെന്നും വാഹന നിർമാതാക്കൾ അറിയിച്ചു.
മഹീന്ദ്ര എൻജിനുകൾ നിലവിലുള്ള പെട്രോൾ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും എല്ലാ വാഹനങ്ങളിലും ഇ20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാമെന്നും മഹീന്ദ്ര വ്യക്തമാക്കി.
2025 ഏപ്രിൽ 1ന് ശേഷം നിർമിച്ച വാഹനങ്ങൾ, ഇ20 ഇന്ധനത്തിനു വേണ്ടി പ്രത്യേകമായി കാലിബ്രേറ്റ് ചെയ്തവയാണ്. ഇതിനു മുൻപുള്ള വാഹനങ്ങളിൽ ഇ20 സുരക്ഷിതമായി ഉപയോഗിക്കാം.
എന്നാൽ ഡ്രൈവിങ് രീതികൾ അനുസരിച്ച് എൻജിൻ കരുത്തിലും മൈലേജിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.
2023ന് ശേഷം നിർമിച്ച എല്ലാ വാഹനങ്ങളും ഇ20 പെട്രോളിനുവേണ്ടി പ്രത്യേകം തയാർ ചെയ്തതാണെന്നും പഴയ വാഹനങ്ങളിലും പുതിയ ഇന്ധനം ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നും വാറന്റിയടക്കമുള്ള കാര്യങ്ങൾക്ക് തടസ്സം നേരിടില്ലെന്നും ടാറ്റ മോട്ടോഴ്സും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]