കൊച്ചി ∙ ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ 6 സംരംഭങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജർമൻ സന്ദർശനത്തിലാണു കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്.
ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേസ്പോട്സ്, സ്കീബേഡ് ടെക്നോളജീസ്, ഫ്യൂസിലേജ് ഇന്നവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആൻഡ് ബിഗ് ഡേറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് കേരള സ്റ്റാർട്ടപ് മിഷൻ സംഘത്തിലുണ്ടായിരുന്നത്. പ്രധാന ചർച്ചകളും നിക്ഷേപസാധ്യതകളും ജർമൻ സന്ദർശനത്തിലൂടെ തുറന്നുകിട്ടിയെന്നു കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
Content Highlight: Kerala Startup Mission
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]