
ന്യൂഡൽഹി ∙ റെയർ എർത്ത് മൂലകങ്ങൾക്കു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് നീക്കത്തെ ചെറുക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. ഇന്ത്യയിൽ റെയർ എർത്ത് മൂലകങ്ങൾ ഉൽപാദിപ്പിക്കാനായി കമ്പനികൾക്ക് 1,345 കോടി രൂപയുടെ സബ്സിഡി നൽകുന്ന പദ്ധതി ഉടൻ പ്രഖ്യാപിക്കും.
ഇതുസംബന്ധിച്ച് മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ച നടക്കുകയാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.
ഇന്ത്യയിലേക്കുള്ള കയറ്റുമതി മരവിപ്പിച്ച ചൈനീസ് നീക്കം വാഹനനിർമാണ വ്യവസായത്തെ ബാധിച്ചിരുന്നു. വാഹന നിർമാതാക്കളെല്ലാം റെയർ എർത്ത് മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിക്ക് വൈകാതെ കേന്ദ്ര മന്ത്രി സഭായോഗം അനുമതി നൽകിയേക്കും.
2 ഉൽപാദകരെയാണ് കേന്ദ്രം ഇതുവഴി ലക്ഷ്യമിടുന്നത്.
ഏകദേശം 800 ടണ്ണിലേറെ റെയർ എർത്ത് മൂലകങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധത്തിനു തിരിച്ചടിയായാണ് 7 റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു ചൈന നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മൂലകങ്ങളുടെ ഉൽപാദനത്തിന്റെ 70 ശതമാനവും കയ്യാളുന്നത് ചൈനയാണ്.
വാഹന നിർമാണം, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖല, ആണവ റിയാക്ടറുകൾ മുതൽ സ്മാർട് ഫോൺ ഘടകങ്ങൾ വരെ നിർമിക്കുന്നതിന് അത്യാവശ്യമാണ് ഈ മൂലകങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]