താരിഫ് യുദ്ധത്തിൽ കൊണ്ടും കൊടുത്തും യുഎസും ചൈനയും. യുഎസിന്റെ നികുിതിയുദ്ധത്തെ ഭയമില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ, വിട്ടുവീഴ്ചയ്ക്ക് ചൈന ഒരുക്കമല്ലെന്നും വ്യാപാരയുദ്ധം കലുഷിതമായേക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായി. 

FILE PHOTO – ഡോണൾഡ് ട്രംപും ഷി ചിൻപിങ്ങും. (Photo by Brendan Smialowski / AFP)

യുഎസ് ഉൽപന്നങ്ങൾക്ക് 125% നികുതി ചുമത്താൻ ചൈന തീരുമാനിച്ചിരുന്നു. ശനിയാഴ്ച അതു പ്രാബല്യത്തിലും വന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് മൊത്തം തീരുവ 145% ആക്കി യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ നീക്കം.

 നേരത്തെ 84% എന്നായിരുന്നു ചൈന തീരുമാനിച്ചിരുന്നത്. ചൈനയ്ക്കുമേൽ അമേരിക്ക ചുമത്തുന്ന തീരുവ രാജ്യാന്തര വ്യാപാര നിയമങ്ങൾക്കും സാമ്പത്തിക ചട്ടങ്ങൾക്കും  മാത്രമല്ല, സാമാന്യ യുക്തിക്കും എതിരാണെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഫോർ താരിഫ് കമ്മിഷൻ പ്രതികരിച്ചു. അമേരിക്കയുടേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ ഒപ്പം ചേരണമെന്നും ചൈന യൂറോപ്യൻ യൂണിയനോട് ആവശ്യപ്പട്ടിരുന്നു. അതിനു പിന്നാലെയാണ് നികുതി വർധന.

അമേരിക്കയുടെ നികുതി യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. ആഗോള സാമ്പത്തിക രംഗത്ത് ഇപ്പോഴുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്നും പ്രശ്നം തീർക്കാൻ യുഎസ് ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം നിലപാടുകൾ അവസാനിപ്പിക്കണമെന്നും ചൈന വ്യക്തമാക്കി.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

China escalates the trade war with the US, imposing a 125% tariff on US products. This follows a similar move from the US, triggering concerns about global economic stability. The Indian Rupee, however, strengthens against the weakening US dollar.