
കൊച്ചി∙ സ്വർണാഭരണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹോൾമാർക്കിങ് സംവിധാനം രാജ്യത്ത് വന്നിട്ട് 25 വർഷം. 2000 ഏപ്രിൽ 11ന് രാജ്യത്ത് ഹോൾമാർക്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ആദ്യമായി സ്വർണാഭരണത്തിൽ ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ചത് കൊച്ചിയിലാണ്.
രാജ്യത്തെ ആദ്യ ഹോൾമാർക്കിങ് സെന്ററായ കൊച്ചിയിലെ ചെമ്മണൂർ ഗോൾഡ് റിഫൈനറി പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു ഹോൾമാർക്കിങ് ചെയ്തത്. ഇന്ന് അത് അറിയപ്പെടുന്നത് സിജിആർ ഹോൾമാക്കേഴ്സ് എന്നാണ്. രാജ്യത്ത് ആദ്യമായി ഹോൾമാർക്കിങ് ലൈസൻസ് എടുത്തതും കേരളത്തിലെ ജ്വല്ലറിയാണ്, കണ്ണൂരിലെ കുഞ്ഞിക്കണ്ണൻ ജ്വല്ലറി.