
മദ്യത്തിന് 150% നികുതി; ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനവുമായി വൈറ്റ് ഹൗസ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | White House Slams India’s 150% Tariff on American Liquor | Malayala Manorama Online News
മദ്യത്തിന് 150% നികുതി; ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക
Published: March 13 , 2025 05:27 PM IST
1 minute Read
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Photo by ROBERTO SCHMIDT / AFP)
വാഷിങ്ടൻ ∙ ഇറക്കുമതിച്ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി വൈറ്റ്ഹൗസ്. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും 150% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു ന്യായീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം തീരുമാനത്തെ ന്യായീകരിക്കുന്നതിനിടയിലാണ് ഇന്ത്യൻ നികുതികൾ കടുത്തതാണെന്ന പ്രസ് സെക്രട്ടറിയുടെ പരാമർശം. ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്ക് 100% തീരുവ ചുമത്തണമെന്നും ലീവിറ്റ് പറഞ്ഞു.
(Representational Image, Credit: 5PH/shutterstock.com) നിയമപ്രകാരമുള്ള മുന്നറിയിപ്പ് – മദ്യപാനം ആരോഗ്യത്തിന് ഹാനികരം
അമേരിക്കൻ ചീസിനും ബട്ടറിനും കാനഡ ചുമത്തുന്ന നികുതി 300 ശതമാനത്തോളം വരും. ന്യായവും സന്തുലിതവുമായ വ്യാപാരരീതികളാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നത്. ജപ്പാൻ, അമേരിക്കൻ അരിക്ക് 700% നികുതി ഏർപ്പെടുത്തുന്നുണ്ടെന്നും അന്യായമായ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി കാനഡ അമേരിക്കയെ പതിറ്റാണ്ടുകളായി കൊള്ളയടിക്കുകയായിരുന്നെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ഇന്ത്യയും കാനഡയും ജപ്പാനും ഏർപ്പെടുത്തുന്ന ഇറക്കുമതിച്ചുങ്കം വ്യക്തമാക്കുന്ന ചാർട്ടും വാർത്താസമ്മേളനത്തിൽ ലിവീറ്റ് ഉയർത്തിക്കാട്ടി.
file photo – ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ, (Photo by Jim WATSON / AFP)
ഇതിനുപിന്നാലെയാണ് വൈറ്റ്ഹൗസിന്റെ പരാമർശം. ഇന്ത്യ കയറ്റുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങൾക്കും മാംസം ഉൾപ്പെടെയുള്ള ഭക്ഷ്യോൽപന്നങ്ങൾക്കും യുഎസ് ചുമത്തുന്ന ശരാശരി ചുങ്കം 5.3% മാത്രമാണ്. യുഎസിൽനിന്നുള്ള ഈ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 37.7 ശതമാനമാണ്. പകരത്തിനു പകരം അമേരിക്ക ഇതേ നിരക്കു ചുമത്തിയാൽ തീരുവയിലുണ്ടാകുന്ന വർധന 32.4 ശതമാനമായിരിക്കും.
English Summary:
The White House criticizes India’s 150% tariff on American liquor and agricultural products, citing unfair trade practices. The statement highlights a broader trade dispute and potential retaliatory measures.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-foriegnliquor 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax 66ilvu8fm5881c69ujioo0m7fv mo-legislature-white-house
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]