തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അതിരാവിലെ തമിഴ്നാട്ടിലെ 1.31 കോടി വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയത് 5,000 രൂപ വീതം.
സൂര്യൻ ഉദിക്കുംമുൻപേയുള്ള കൗശലംനിറഞ്ഞ നീക്കം.
ഉറക്കമുണർന്നപ്പോഴേക്കും അക്കൗണ്ടിൽ 5,000 വീതം എത്തിയതോടെ പലരും ഹാപ്പി. രാവിലെ എണീറ്റ് അന്നത്തെ ആദ്യ ചായ ഇടുംമുൻപേ അക്കൗണ്ടിൽ പണമെത്തിയതിന്റെ സന്തോഷം.
എന്നാൽ, പ്രതിപക്ഷം സ്റ്റാലിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിനും പാർട്ടിയും തോറ്റുതോപ്പിയിടുമെന്ന് ഉറപ്പാണെന്നും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ പയറ്റുന്ന ഈ ‘പാച്ച്വർക്ക്’ വിദ്യ തിരഞ്ഞെടുപ്പിൽ ഏശില്ലെന്നും അവർ പ്രതികരിച്ചു.
தமிழ்நாட்டு மகளிருக்கு இந்த ஸ்டாலின் தந்த உறுதிமொழிதான் உரிமைத்தொகை.
யார் தடை ஏற்படுத்தினாலும் அதிலிருந்து பின்வாங்க மாட்டேன். தேர்தலைக் காரணம் காட்டி, மூன்று மாதங்களுக்கு உரிமைத்தொகையை முடக்கப் பார்க்கிறார்கள்.
முந்திக்கொண்டது நமது அரசு! பிப்ரவரி, மார்ச்,… സംസ്ഥാനത്തെ വീട്ടമ്മമാർക്ക് താങ്ങായി മാറുന്ന പദ്ധതിയാണ് ഡിഎംകെ സർക്കാർ അവതരിപ്പിച്ച ‘കലൈഞ്ജർ മകളിർ ഉരുമൈ തിട്ടം’.
2023 സെപ്റ്റംബറിലാണ് പദ്ധതി തുടങ്ങിയത്. പ്രതിമാസം 1,000 രൂപവീതം അക്കൗണ്ടിലെത്തും.
ഈ മാസത്തെ (ഫെബ്രുവരി) 1,000ന് പുറമേ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായും നൽകിയിട്ടുണ്ട്. അതായത് 3,000 രൂപ.
പുറമേ 2,000 രൂപ സ്പെഷൽ വേനൽ അലവൻസായും കൊടുത്തു; ആകെ 5,000.
പ്രതിമാസം 1,000 രൂപ വീതം വീട്ടമ്മമാർക്ക് കൊടുക്കുമെന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. പദ്ധതി നടപ്പാക്കിയതു പക്ഷേ പറഞ്ഞതിനും 2 വർഷത്തിനുശേഷം.
തമിഴ്നാട്ടിലെ മലയാളികൾ ഉൾപ്പെടെയുള്ള വീട്ടമ്മമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ളവരാണ് അർഹർ.
വാർഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്. റേഷൻ കാർഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ.
പണം ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭിക്കും.
பிப்ரவரி, மார்ச், ஏப்ரல் மாதங்களுக்கான முன்பணமாக ரூ.3 ஆயிரம் + கோடைக்காலச் சிறப்புத் தொகுப்பாக ரூ.2 ஆயிரம்! 1.31 கோடி கலைஞர் மகளிர் உரிமைத் திட்டப் பயனாளிகளுக்கும் இன்று காலை 5 ஆயிரம் ரூபாய் வரவு வைக்கப்பட்டிருக்கிறது.
அரசு ஊழியர்களுக்கு சம்பளம் போட பணம் இல்லை ,108 ஆம்புலன்ஸ்… തോൽവി ഭയന്നാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്റ്റാലിൻ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ.
പളനിസ്വാമി വിമർശിച്ചു. ‘‘ഭരണത്തിലെത്തി 28 മാസം കഴിഞ്ഞിട്ടാണ് പദ്ധതി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞത്.
പ്രതിമാസം 1,000 രൂപവീതം കൊടുക്കാൻ പോലും നേരത്തേ അവർക്ക് പറ്റിയില്ല. ഇപ്പോൾ തിടുക്കപ്പെട്ട് വേനൽ അലവൻസ് കൊടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്.
എന്തേ.. 2024ലും 2025ലും വേനൽ ഇല്ലായിരുന്നോ?’’ – എടപ്പാടി ചോദിച്ചു.
എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് മാസം 2,000 രൂപവീതം നൽകുമെന്നും എടപ്പാടി പറഞ്ഞു.
എഐഎഡിഎംകെയുടെ സഖ്യകക്ഷിയായ അമ്മ മക്കൾ മുന്നേട്ര കഴകവും സ്റ്റാലിനെതിരെ രംഗത്തുവന്നു. 5,000 അല്ല 50,000 വച്ചുകൊടുത്താലും അടുത്ത തിരഞ്ഞെടുപ്പിൽ സ്റ്റാലിനും പാർട്ടിയും തോൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.
ദിനകരൻ പറഞ്ഞു. ഡിഎംകെ വീണ്ടും അധികാരത്തിൽ വന്നാൽ പ്രതിമാസത്തുക 2,000 രൂപയാക്കുമെന്ന് സ്റ്റാലിനും പറഞ്ഞിട്ടുണ്ട്.
தேர்தல் தோல்வி பயம், பொம்மை முதல்வரை என்னவெல்லாம் செய்ய வைக்கிறது என்று பார்த்தீர்களா?
28 மாதங்களாக “1000 ரூபாய்” கொடுக்காமல் இழுத்து அடித்த ஸ்டாலின் அரசு, தற்போது மூன்று மாதத் தொகையோடு சேர்த்து “கோடைக்கால சிறப்புத் தொகை” கொடுக்கிறாராம்.
2024, 2025 ஆண்டுகளில் நமக்கு…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

