ന്യൂഡൽഹി ∙ ഡിസംബറിൽ രാജ്യമാകെയുള്ള
1.33 ശതമാനമാണെങ്കിലും കേരളത്തിലേത് 9.49% എന്ന ഉയർന്ന നിരക്കിൽ തുടരുന്നു. നവംബറിൽ കേരളത്തിലെ വിലക്കയറ്റത്തോത് 8.27 ശതമാനമായിരുന്നതാണ് ഇക്കുറി 9.49 ശതമാനമായി ഉയർന്നത്.
ഇത്തവണയും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്.
മറ്റെല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റത്തോത് 3 ശതമാനത്തിനു താഴെയാണ്. രണ്ടാമതുള്ള കർണാടകയിലെ നിരക്ക് 2.99% മാത്രമാണ്. 6 സംസ്ഥാനങ്ങളിൽ നിരക്ക് നെഗറ്റീവിലുമാണ്.
ഒരു വർഷത്തിലേറെയായി വിലക്കയറ്റത്തോത് സംബന്ധിച്ച പട്ടികയിൽ കേരളമാണ് ഒന്നാമത്. നവംബറിനെ (0.71%) അപേക്ഷിച്ച് ഡിസംബറിൽ രാജ്യമാകെയുള്ള നിരക്കിൽ (1.33%) വർധനയുണ്ടായി.
പച്ചക്കറി, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയവയുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്.
ഇക്കൊല്ലം ഇത് അഞ്ചാം തവണയാണ് രാജ്യമാകെയുള്ള നിരക്ക് 2 ശതമാനത്തിനു താഴെയാകുന്നത്. അനുകൂലഘടകങ്ങൾ പരിഗണിച്ച് റിസർവ് ബാങ്ക് നടപ്പുസാമ്പത്തികവർഷത്തെ മൊത്തം വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 2 ശതമാനമാക്കി കുറച്ചിരുന്നു.
മുൻപിത് 2.6 ശതമാനമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

