ന്യൂഡൽഹി ∙ യുഎസിന്റെ നേതൃത്വത്തിലുള്ള ‘പാക്സ് സിലിക്ക’ നയതന്ത്ര കൂട്ടായ്മയിലേക്ക് ഇന്ത്യയെ ക്ഷണിക്കുമെന്നു ഇന്ത്യയിലെ യുഎസ് അംബാസഡർ . വഷളായ ഇന്ത്യ–യുഎസ് നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനകൾ നൽകിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകൾ ഇന്നു വീണ്ടും പുനരാരംഭിക്കുമെന്നും വ്യക്തമാക്കി.
അംബാസഡർ പദവി ഏറ്റെടുത്തു മാധ്യമങ്ങളെ ഉൾപ്പെടെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ക്രിട്ടിക്കൽ മിനറൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സഹകരണം ലക്ഷ്യമിട്ടാണു കഴിഞ്ഞ ഡിസംബറിൽ ‘പാക്സ് സിലിക്ക’ യുഎസ് രൂപം നൽകിയത്. ചിപ്പ് നിർമാണത്തിനുൾപ്പെടെ ആവശ്യമുള്ള അപൂർവയിനം ധാതുക്കളുടെ കൈമാറ്റം, ഊർജ പങ്കാളിത്തം, സെമി കണ്ടക്ടർ, എഐ, ലോജിസ്റ്റിക്സ് എന്നീ മേഖലയിലെ സഹകരണം എന്നിവയെല്ലാം ലക്ഷ്യമിട്ടുള്ളതാണു ഈ കൂട്ടായ്മ.
ജപ്പാൻ, കൊറിയ, സിംഗപ്പൂർ, യുകെ, യുഎഇ, നെതർലൻഡ്സ്, ഇസ്രയേൽ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഉദ്ഘാടന കൂട്ടായ്മയിൽ ഒപ്പമുണ്ടായിരുന്നത്.
ഖത്തറും കഴിഞ്ഞ ദിവസം ഇതിൽ ഭാഗമായി. അടുത്ത മാസം മുതൽ കൂട്ടായ്മയിൽ അംഗമാകാൻ ഇന്ത്യയ്ക്കു ക്ഷണം നൽകുമെന്നു സെർജിയോ ഗോർ വിശദീകരിച്ചു.
വ്യാപാരക്കരാർ സാധ്യമാക്കുന്നതിനു വേണ്ടി സജീവ ഇടപെടലുകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തെ ഏറ്റവും വലിയ രാഷ്ട്രമാണ് ഇന്ത്യ. അതിനാൽ വ്യാപാരക്കരാറിന്റെ ഫിനിഷ് ലൈൻ കടക്കുക എളുപ്പമുള്ള കാര്യമല്ല.
പക്ഷേ, ഞങ്ങൾ അവിടെ എത്താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്’ അദ്ദേഹം വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

