ക്വിക്-കൊമേഴ്സ് കമ്പനികൾ അവതരിപ്പിച്ച 10-മിനിറ്റ് ഡെലിവറി സേവനം അവസാനിപ്പിക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. ഡെലിവറി പാർട്ണർമാർ അഥവാ ഗിഗ് വർക്കർമാർ നേരിടുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണിത്.
കേന്ദ്ര നിർദേശത്തിന് പിന്നാലെ ബ്ലിങ്കിറ്റ് 10-മിനിറ്റ് ഡെലിവറി എന്ന ഉറപ്പ് ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.
സൊമാറ്റോയുടെ കീഴിലെ കമ്പനിയാണ് ബ്ലിങ്കിറ്റ്. സ്വിഗ്ഗിയുടെ കീഴിലെ ഇൻസ്റ്റാമാർട്ട്, സെപ്റ്റോ എന്നിവയും ബ്ലിങ്കിറ്റിന്റെ പാത പിന്തുടരുമെന്നാണ് സൂചനകൾ.
ഇനിമുതൽ നിശ്ചിത സമയത്തിനകം ഡെലിവറി നടക്കുമെന്ന തരത്തിലുള്ള ഉറപ്പുകൾ ഉണ്ടാവില്ലെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഡെലിവറി പാർട്ണർമാർ (ഗിഗ് തൊഴിലാളികൾ) കഴിഞ്ഞമാസം സുരക്ഷാപ്രശ്നം ഉന്നയിച്ചും ഉയർന്ന വേതനവ്യവസ്ഥകൾ ആവശ്യപ്പെട്ടും സമരത്തിലേക്ക് കടന്നിരുന്നു.
അൾട്രാ-ഫാസ്റ്റ് ഡെലിവറി ഉറപ്പുകൾ പലപ്പോഴും അതിവേഗത്തിൽ പോകാൻ നിർബന്ധിതരാക്കുന്നുവെന്നും ഇതു റോഡുകളിൽ അപകടത്തിന് വഴിയൊരുക്കുന്നെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടത്.
സ്വിഗ്ഗിയും സൊമാറ്റോയും ഇൻസെന്റീവ് ഉയർത്തിയിരുന്നു.
കേന്ദ്രം അവതരിപ്പിച്ച പുതിയ ലേബർ കോഡ് പ്രകാരം ഗിഗ് വർക്കർമാർക്കും മിനിമം വേതനം, ആരോഗ്യ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ട്. 10-മിനിറ്റ് ഡെലിവറി അവകാശവാദം ഉപേക്ഷിക്കുന്നതിനാൽ പരസ്യങ്ങൾ, ഡെലിവറി പാർട്ണർമാരുടെ ടിഷർട്ടുകൾ, ജാക്കറ്റ്, ബാഗ് തുടങ്ങിയവയിൽ നിന്ന് ഇതു സംബന്ധിച്ച വാചകങ്ങൾ കമ്പനികൾ ഒഴിവാക്കും.
ഇന്ത്യയിൽ അതിവേഗം വലിയ സ്വീകാര്യത ലഭിച്ച മേഖലയാണ് ക്വിക്-കൊമേഴ്സ്.
സ്വിഗ്ഗിയും (ഇൻസ്റ്റാമാർട്ട്) സൊമാറ്റോയും (ബ്ലിങ്കിറ്റ്) ഇതിനായി ഉപകമ്പനികളെ സ്ഥാപിച്ച് ബ്രാൻഡിങ് ശക്തമാക്കുകയും ചെയ്തിരുന്നു. സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന്റെ ഓഹരികൾ ഇന്ന് 3.24% നേട്ടത്തോടെയാണ് ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്.
സ്വിഗ്ഗി ഓഹരികളുള്ളത് 0.17% നേട്ടത്തിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

