ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ബ്രിക്സ്-2026 ഉച്ചകോടിയുടെ ലോഗോയും വെബ്സൈറ്റും തീമും പുറത്തിറക്കി. 2016ൽ ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോഴുള്ള ലോഗോയ്ക്ക് ഏറക്കുറെ സമാനമാണ് പുതിയ ലോഗോയും.
താമരയും അതിനുനടുവിൽ കൈകൂപ്പി നമസ്തേ പറയുന്ന തരത്തിലുള്ള ഇതളുകളോടു കൂടിയതുമായ രൂപകൽപന.
നിറങ്ങളുടെ അർഥം
നീല, മഞ്ഞ, ഓറഞ്ച്, പച്ച, ചുവപ്പ് നിറങ്ങളിലാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന നിറങ്ങളാണിതെന്ന് ലോഗോ ലോഞ്ചിങ് ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ പറഞ്ഞു. ബ്രിക്സിനുള്ളിലെ ഐക്യവും വ്യക്തിത്വവും തുല്യതയുമാണ് ലോഗോ എടുത്തുകാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിരത, കരുത്ത്, ഇന്നൊവേഷൻ, സഹകരണം എന്നിവയിലാണ് ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഊന്നൽ.
Launched preparations for BRICS India 2026 with the unveiling of website, theme and logo, alongside MoS’
and
. 🇮🇳’s chairship of BRICS will adopt a ‘Humanity-first’ and ‘people-centric’ approach to build for resilience, innovation, cooperation and…
ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്
ആഗോളതലത്തിലും മേഖലാതലത്തിലും നേരിടുന്ന വെല്ലുവിളികൾ ബ്രിക്സ് ചർച്ച ചെയ്യും.
പരസ്പര സഹകരണത്തോടെ വെല്ലുവിളികളെ മറികടക്കുമെന്നും എസ്. ജയശങ്കർ പറഞ്ഞു.
ജനുവരി ഒന്നിനാണ് ബ്രസീലിൽ നിന്ന് ഇന്ത്യ ഈ വർഷത്തെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിന്റെ സ്ഥാപകാംഗങ്ങൾ.
ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തൊനീഷ്യ, സൗദി അറേബ്യ എന്നിവ പിന്നീട് അംഗങ്ങളായി.
ബെലറൂസ്, ബൊളീവിയ, ക്യൂബ, കസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്ലൻഡ്, യുഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവ പാർട്ണർ രാജ്യങ്ങളുമാണ്.
Just saw the BRICS INDIA 2026 logo, it’s basically a recycle of the 2016 one with the same lotus and namaste concept. We’re chairing this thing, couldn’t afford a fresh design?
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

