കൊച്ചിൻ ഷിപ്പ്യാർഡ് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 107.5 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 189 കോടി രൂപയേക്കാൾ 43% കുറവാണിത്. പ്രവർത്തന വരുമാനം 1,143.19 കോടി രൂപയിൽനിന്ന് 2.2% കുറഞ്ഞ് 1,118.58 കോടി രൂപയുമായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.
കഴിഞ്ഞപാദത്തിൽ ചെലവുകൾ 980 കോടി രൂപയിൽനിന്ന് 1,095.97 കോടി രൂപയായി വർധിച്ചത് കമ്പനിയുടെ ലാഭത്തെ ബാധിച്ചു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (എബിറ്റ്ഡ) 197 കോടി രൂപയിൽനിന്ന് 74 കോടി രൂപയിലേക്കാണ് കുറഞ്ഞത്; ഇടിവ് 63%. ലാഭ മാർജിൻ, പ്രവർത്തന മാർജിൻ എന്നിവയിലും കുറവുണ്ട്.
അതേസമയം, നടപ്പുവർഷത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി ഓഹരിക്ക് 4 രൂപവീതം പ്രഖ്യാപിച്ചു.
നവംബർ 18 ആണ് ഇതിന്റെ റെക്കോർഡ് തീയതി. അതായത്, നവംബർ 18നകം കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾ കൈവശംവച്ചിരിക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹർ.
ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.
ഇന്ന് (നവംബർ 12) ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചശേഷമാണ് കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടത്. 2.18% നേട്ടവുമായി 1,792.80 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരാന്ത്യത്തിൽ ഓഹരി.
47,165 കോടി രൂപ വിപണിമൂല്യമുള്ള കൊച്ചിൻ ഷിപ്പ്യാർഡ് കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമാണ്. ഏകദേശം 20,000 കോടി രൂപയുടെ ഓർഡർ നിലവിൽ കമ്പനിയുടെ കൈവശമുണ്ട്.
ഈ വർഷം ജൂൺ 6ന് രേഖപ്പെടുത്തിയ 2,545 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം; 52-ആഴ്ചത്തെ താഴ്ച ഫെബ്രുവരി 18ലെ 1,180.20 കോടി രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Cochin Shipyard Limitedൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

